ഉപതിരഞ്ഞടുപ്പ്: എസ്ഡിപിഐ മല്‍സരിക്കാന്‍ സാധ്യത

0
1

കൊച്ചി: (www.k-onenews.in) കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കാന്‍ സാധ്യത. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച് ഇന്ന് എറണാകുളത്ത് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് എസ്ഡിപിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, അഞ്ചു മണ്ഡലങ്ങളിലും മത്സരിക്കുന്നതിനു പകരം തിരഞ്ഞെടുക്കപ്പെട്ട രണ്ടോ, മൂന്നോ മണ്ഡലങ്ങളില്‍ മത്സരിക്കുവാനും സാധ്യതയുണ്ട്.

ചെറിയ ഭൂരിപക്ഷങ്ങള്‍ക്ക് മുന്നണികള്‍ ജയിക്കുന്ന മഞ്ചേശ്വരം, അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ എസ്ഡിപി ഐ നിര്‍ണായക സാന്നിദ്ധ്യമാണ്. കഴിഞ്ഞ തവണ വാശിയേറിയ മൽസരം നടന്ന മഞ്ചേശ്വരത്ത് വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗിലെ അബ്ദുൽ റസാഖ് ബി ജെ പി യിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.അബ്ദുൽ റസാഖിന്റെ നിര്യാണത്തെ തുടർന്നാണ് മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിന് വേദിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here