പൗരത്വ ഭേദഗതി ബില്ലിനു അനുകൂലമായി വോട്ട്‌ ചെയ്തു; എംപിയെ മഹല്ലിൽ നിന്നും പുറത്താക്കി

0
1

വെല്ലൂർ:(www.k-onenews.in)

കേന്ദ്രസർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി ബില്ലിനെ അനൂകൂലിച്ച് രാജ്യസഭയിൽ വോട്ടു ചെയ്ത എംപി മുഹമ്മദ് ജാനിനെ മഹല്ല് കമ്മറ്റിയിൽ നിന്നും പുറത്താക്കി.
അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവും ജയലളിത‌ മന്ത്രിയുമായിരുന്ന മുഹമ്മദ്‌ ജാൻ എംപിക്കെതിരെയാണു മഹല്ല് അംഗങ്ങളുടെ ആവശ്യപ്രകാരം നടപടിയെടുത്തത്‌.
റാണിപ്പേട്ട് സംയുക്ത മഹല്ല് കമ്മിറ്റി രക്ഷാധികാരി സ്ഥാനത്തു നിന്നുമാണു പുറത്താക്കിയത്‌. വർഷങ്ങളായി വാലജാപേട്ട്, റാണിപ്പേട്ട്‌, ആർക്കോട്ട്‌ തുടങ്ങിയ മഹല്ല് കമ്മറ്റികളുടെ രക്ഷാധികാരിയായിരുന്നു.

വിശ്വാസികളെ വഞ്ചിച്ച ഇയാൾക്ക്‌ മഹല്ല് കമ്മറ്റിയിൽ തുടരാനുള്ള ധാർമിക അവകാശമില്ലെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here