സിഎഎ പ്രതിഷേധക്കാർക്കെതിരെ പോലീസ്‌ നടപടിയെടുക്കുന്നു; പ്രതിപക്ഷ ചോദ്യങ്ങളിൽ വിറളി പൂണ്ട്‌ മുഖ്യമന്ത്രി

0
1

തിരുവനന്തപുരം:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ സംസ്ഥാനത്ത്‌ പോലീസ്‌ നടപടി വ്യാപകമാവുന്നതിൽ നിയമസഭയിൽ ബഹളം.
സമാധാന പരമായി റാലി നടത്തുന്ന മഹല്ല് കമ്മറ്റികൾക്കു നേരെയും വിശ്വാസികൾക്കു നേരെയും പോലീസ്‌ കേസെടുത്ത സംഭവത്തെ കുറിച്ച്‌ റോജി എം ജോൺ എംഎൽഎയാണ് സഭയിൽ ചോദ്യമുന്നയിച്ചത്‌. എന്നാൽ ഇതിനു മറുപടി പറയാതെ വിഷയവുമായി ബന്ധമില്ലാത്ത എസ്ഡിപിഐയുടെ പേര് ചർച്ചയിലേക്ക്‌ വലിച്ചിട്ട്‌ വിഷയം മാറ്റാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌.
അതേ സമയം, സിഎഎ അനുകൂല പ്രകടനമെന്ന പേരിൽ സംഘപരിവാർ കേരളത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി നടത്തിയ പ്രകടനത്തിനു കേസെടുത്തിട്ടുണ്ടോ എന്ന മഞ്ഞളാം കുഴി അലിയുടെ ചോദ്യത്തിനും കൃത്യമായ ഉത്തരം നൽകാതെ പിണറായി വിജയൻ ഒഴിഞ്ഞു മാറുകയായിരുന്നു.
സംഘപരിവാറിനെ തലോടുന്ന പോലീസ്‌ സമീപനവും അതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രിയുടെ സഭയിലെ നിലപാടും‌ ഭരണപക്ഷ അംഗങ്ങളിൽ തന്നെ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here