കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം: വ്യോമയാന മന്ത്രി.അപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ ആശുപത്രിയിൽ ചികിത്സയിലാണ്

0
0

കരിപ്പൂർ:(www.k-onenews.in)കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരി. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50000 രൂപയും നൽകും. കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 23 പേർ ആശുപത്രി വിട്ടു. രണ്ടാം ലാൻഡിംഗിനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. കനത്ത മഴയിൽ റൺവേ കാണാനായില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംഭവം നടന്നയുടൻ സംസാരിച്ചു. കേന്ദ്രസർക്കാരും സംസ്ഥാനസർ‌ക്കാരും സംഭവത്തിൽ ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. അപകട കാരണം കണ്ടെത്താൻ ഊർജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റൺവേ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നിട്ടുണ്ട്. പരമാവധി തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഊഹാപോഹങ്ങൾക്കുള്ള സമയമല്ല ഇതെന്നും വ്യോമയാന മന്ത്രി മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here