കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ കാസർഗോഡ്‌ ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

0
2

കാസർഗോഡ്‌:(www.k-onenews.in)

‘ഭിന്നിപ്പിക്കലാണ് ആർഎസ്എസ് ചേർത്ത് നിർത്തലാണ് ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി കാംപസ് ഫ്രണ്ട് കാസർഗോഡ് ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.

നായന്മാർമൂല ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ വെച്ച് നടന്ന സമ്മേളനം കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് കല്ലായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കബീർ ബ്ലാർക്കോഡ് അധ്യക്ഷത വഹിച്ച പ്രതിനിധി സഭ ജില്ലാ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. സമാപന സമ്മേളനം പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളുടെ പ്രഖ്യാപനം സംസ്ഥാന സമിതി അംഗം അൽ ബിലാൽ സലീം നിർവഹിച്ചു.

കാസർഗോഡ് ജില്ല ഭാരവാഹികൾ-

പ്രസിഡൻറ്- കബീർ ബ്ലാർക്കോഡ്
സെക്രട്ടറി – എം ടി പി അഫ്‌സൽ
വൈസ് പ്രസിഡന്റ് – ഇസ്ഹാഖ്, ഷാനിഫ്
ജോയിൻ സെക്രട്ടറി- ഹസ്ന, ഹനീഫ
ട്രഷറർ -സൈനുൽ ആബിദ്
കമ്മിറ്റി അംഗങ്ങൾ-
മഷൂദ്,മുൻസിറ,ഷാസിയ,ശിബിലിയ എന്നിവരെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here