പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്തു കൊന്ന സംഭവം; മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി

0
1

കാസർകോട്:(www.k-onenews.in)

ഏറെ കോളിളക്കം സൃഷ്ടിച്ച രണ്ടു വയസുകാരിയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്‌.
സംഭവത്തിൽ കുഞ്ഞിന്റെ
മാതാവിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരിക്കയാണ് വിദ്യാനഗർ പോലീസ്‌. പെരുമ്പളക്കടവ്
റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന റുമൈസ(18)യ്ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞയാഴ്ചയാണ് റുമൈസയുടെ മകൾ മിസ്ബ(2) മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്‌ മരണപ്പെട്ടത്‌.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞ് വിഷം അകത്ത് ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയത്‌.
അതേ സമയം വിഷം അകത്ത് ചെന്ന് അവശനിലയിലായി
നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ
ചികിൽസയിലായിരുന്ന റുമൈസയിൽ നിന്ന് മജിസ്ട്രേറ്റ്
മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളും
പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെയും
പശ്ചാത്തലത്തിലാണ് ആദ്യം അസ്വാഭാവിക മരണമായിരുന്ന കേസ് കൊലപാതക കേസായി മാറിയത്.

കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുള്ള നീക്കമായിരുന്നു റുമൈസ നടത്തിയതെന്നാണു സൂചന. ഭർത്താവുമായി പിണങ്ങിയതിനെ തുടർന്നായിരുന്നത്രെ ഈ കടുംകൈ‌. കൊലപാതക വിവരം പുറത്തു വന്നതോടെ റുമൈസക്കെതിരെ വൻ ജനരോഷമാണ് ഉയർന്നിരുന്നത്‌. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നിരുന്നു.
അതേ സമയം, വിഷം അകത്തു ചെന്നു ആരോഗ്യനില ഗുരുതരമായതുനെ തുടർന്ന് റുമൈസയെ
മംഗ്ളൂർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്‌ മാറ്റിയിരിക്കയാണ്.

sponsored link ;

LEAVE A REPLY

Please enter your comment!
Please enter your name here