മൂന്ന് ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

0

പത്തനംതിട്ട: (www.k-onenews.in)  കെ സുരേന്ദ്രന് പുറമെ മൂന്ന് ആര്‍എസ് എസ്- ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വി.വി രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ശബരിമല സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള പദ്ധതി ഒരുക്കുകയാണ് കേരള പൊലീസ്. നിലയ്ക്കലില്‍ പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ ജാമ്യം കോടതി അനുവദിച്ചെങ്കിലും മറ്റൊരു കേസില്‍ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്.

ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ ഭക്തര്‍ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് എതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സന്നിധാനം പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 16/18 ആയി ചാര്‍ജ് ചെയ്തിരിക്കുന്ന കേസില്‍ ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here