ലേഖനം ഗുലാബ് ജാന്‍   ഫാസിസത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി തിരിച്ചറിയുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പിഴവു സംഭവിച്ചിരുന്നില്ലായെങ്കില്‍ ഇന്ന് ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മറ്റൊന്നാകുമായിരുന്നു. ചരിത്രത്തില്‍നിന്ന് നമ്മള്‍ ഒരു പാഠവും പഠിക്കുന്നില്ലന്നാണൊ? ഇന്ത്യന്‍ ഭരണകൂടം ഫാസിസ്റ്റായിട്ടില്ലന്നാണ് ഇപ്പോഴും നിങ്ങള്‍ പറയുന്ന ന്യായം. അത് വരെ കാത്തിക്കുകയാണെങ്കില്‍ ഇറ്റലിയിലേയും ജര്‍മ്മനിയിലേയും പാര്‍ട്ടിയുടെ അനുഭവം പോലെതന്നെ തെറ്റ് തിരുത്താന്‍ ഒന്നും ബാക്കിയുണ്ടാവില്ല. (www.k-onenews.in) ലെനിനിന്റെ നേതൃത്വത്തില്‍ നടന്ന മൂന്നാം കോമിന്റേണ്‍ (മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) ആണ്...
കാസര്‍കോട്: (www.k-onenews in) പുതുവര്‍ഷപ്പുലരിയില്‍ കാസര്‍കോട് ജനതയ്ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്? ജില്ലയുടെ വികസകന മുരടിപ്പിന്റെ നേര്‍ചിത്രമാണ് ജില്ലാപഞ്ചായത്ത് ഓഫിസ് പരിസരത്ത് ഇനിയും പൂര്‍ണ്ണമാവാത്ത കലാശില്‍പം വരച്ചു കാട്ടുന്നത്. എന്‍ഡോസള്‍ഫാന്‍ ദു:സ്വപ്‌നങ്ങളെ ആവാഹിച്ച് കൊത്തിയെടുത്ത 'അമ്മയും കുഞ്ഞും' ഒരു ദശകമാവുമ്പോഴും ദുരന്ത കഥാപാത്രങ്ങളായി അവശേഷിക്കുന്നു. പ്രശസ്ത കലാകാരനും നമ്മുടെ നാട്ടുകാരനുമായ കാനായി കുഞ്ഞിരാമന്‍ തന്റെ ശില്‍പം മുഴുമിപ്പിക്കാന്‍ സന്നദ്ധനാണെങ്കിലും അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ തീരെ പ്രതിബദ്ധതയില്ലെന്നാണ് വ്യക്തമാവുന്നത്. ജില്ലയുടെ വികസനം മിക്കവാറും പ്രഖ്യാപനങ്ങളിലും...