തിരുവനന്തപുരം: (www.k-onenews.in) വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍. ഇത്തരം സംഭാവനകള്‍ മറ്റു സംഘടനകള്‍ വഴി എത്തിക്കാനാണ് നിര്‍ദേശം. ‘രാജ്യത്തിനു പുറത്തുനിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് അത് സ്വീകരിക്കാനാവില്ല. അത്തരം സംഭാവനകള്‍ വിവിധ സംഘടനകള്‍ വഴി എത്തിക്കാം.’ എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു....
മനാമ:(www.k-onenews.in 16-08-2018)  മഴകെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ബഹ്റൈനിലെ പണമിടപാട് സ്ഥാപനമായ ബഹ്റൈൻ ഫിനാൻസിംഗ് കമ്പനി സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി 35 ലക്ഷം നൽകുമെന്ന് ജനറൽ മാനേജർ പാൻസിലി വർക്കി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   കൂടാതെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതൊരു വ്യക്തിയും അയക്കുന്ന പണം തീർത്തും സൗജന്യമായി സർവ്വീസ് ചാർജില്ലാതെ നൽകുമെന്ന് ബി.എഫ്.സി മാനേജ്മെന്റ് അറിയിച്ചു. അയക്കുന്ന ഓരോ ദിനാറിനും...
മക്ക:(www.k-onenews.in)സംസ്ഥാന ഹജ്ജ് ക മ്മിറ്റിക്ക് കീഴില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ റിട്ട.അധ്യാപകന്‍ മുഹമ്മദ് ബഷീര്‍(58) മക്കയിലെ താമസസ്ഥലത്ത് ലിഫ്റ്റ് അപകടത്തില്‍ മരിച്ചു.കടലുണ്ടി സ്വദേശിയായ ഇദ്ദഹേം ജെ ഡി റ്റി ഇസ്ലാം സ്‌കൂള്‍ അധ്യാപകനായി വിരമിച്ചതാണ്. ഇദ്ദേഹം താമസിച്ചിരുന്ന മുന്നൂറാം നമ്പര്‍ കെട്ടിടത്തിലെ ലിഫ്റ്റ് താഴെ നിലയില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടതായിരുന്നു. മുകളിലെ ലിഫ്റ്റിലേക്കുള്ള ദ്വാരം തുറന്നിട്ട നിലയിലായിരുന്നു. ലിഫ്റ്റിലേക്കാണെന്ന് കരുതി ഇതുവഴി കയറിയപ്പോള്‍ താഴേക്ക് വീഴാണ് മരണം.   ഞായറാഴ്ച ഉച്ചക്കാണ് സംഭവം നടന്നതെങ്കിലും കൂടെയുള്ളവരോ...
മനാമ:(www.k-onenews.in 13-08-2018) ബഹ്റൈനിൽ രണ്ട് മലയാളി ഡോക്ടർമാരെ താമസസ്ഥലത്ത് ഫ്‌ളാറ്റിനുള്ളിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയും സഹോദര പത്നിയും കൊല്ലം സ്വദേശിയുമായ വനിതാ ഡോക്ടറെയും ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റിഫയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ബി.ഡി.എഫ് ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടർമാർ ആയിരുന്ന ഇരുവരും രണ്ടു ദിവസമായി കാണ്മാനില്ലായിരുന്നു.മരിച്ച സ്ത്രീ ഗർഭിണിയാണെന്ന് അറിയുന്നു മൃതദേഹം സൽമാനിയ മെഡിക്കൽ...
അബുദാബി: (www.k-onenews.in) ആഗസ്റ്റ് 1 മുതല്‍ യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നുമാസത്തേക്കാണ് പൊതുമാപ്പ്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക. 2013 ലാണ് യു.എ.ഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇക്കാലയളവില്‍ 62,000 പേരാണ് രേഖകള്‍ ശരിയാക്കിയതും ശിക്ഷകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും. രണ്ട് മാസത്തേക്കായിരുന്നു അന്ന് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്തെ വിസാ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യു.എ.ഇ മന്ത്രിസഭാ...
ദുബായ്: (www.k-onenews.in) വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെയാണെന്ന് നിയമവൃത്തങ്ങള്‍. ജയില്‍ മോചിതനായെങ്കിലും കടബാധ്യതകള്‍ പരിഹരിക്കാതെ രാമചന്ദ്രന് കേരളത്തിലേക്ക് മടങ്ങാന്‍ യാത്രാവിലക്കുണ്ടാകും. ബാധ്യതകള്‍ വീട്ടാന്‍ സൗകര്യമൊരുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ ജാമ്യമെന്നാണ് സൂചന. 22 ധനകാര്യസ്ഥാപനങ്ങള്‍ക്കും മൂന്ന് സ്വകാര്യപണമിടപാടുകാര്‍ക്കും അറ്റ്‌ലസ് രാമചന്ദ്രന്‍ പണം കൊടുക്കാനുണ്ട്. 550 ദശലക്ഷം ദിര്‍ഹം അഥവാ ആയിരം കോടി രൂപയോളമായിരുന്നു അദ്ദേഹത്തിന്റെ ബാധ്യത. പുതിയ ധാരണ പ്രകാരം ഈ തുകയില്‍ എത്ര തിരിച്ചടക്കേണ്ടി...
ദുബായ്ജ: (www.k-onenews.in) നങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നു തനിക്ക് ജയിലില്‍ ആയിരുന്നപ്പോള്‍ ഉണ്ടായ ഏറ്റവും വലിയ സങ്കടമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. കടലില്‍ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദേഹം പറഞ്ഞു. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്....
ബഹ്‌റൈൻ: (www.k-onenews.in) അവധിക്കാലത്ത് നില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മുന്‍ വര്‍ഷത്തെക്കാള്‍ വിമാന ടിക്കറ്റ് ചാര്‍ജില്‍ കാര്യമായ കുറവ് വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. കോഴിക്കോടേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചതാണ് നിരക്ക് കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ഉണ്ട്. മുമ്പ് 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്നത് ഇപ്പോള്‍120-140 ദിനാര്‍ എന്ന നിലയിലേക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്പെ കേരളത്തിലേക്ക്...
റിയാദ്: (www.k-onenews.in) സൗദി അറേബ്യയുടെ ലോകകപ്പ്​ ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പരസ്യ വീഡിയോ  പുറത്തിറങ്ങി. അതിലെന്താ ഇത്ര കാര്യമെന്ന് ചോദിക്കാൻ വരട്ടെ, ആ വീഡിയോയിൽ മലയാളത്തിലും ഒരു താരത്തെ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ വീഡിയോ ഫെയ്ക്ക് ആണെന്ന് കരുതേണ്ട. സംഭവം ഉള്ളതുതന്നെയാണ്. ​ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ വീഡിയോ പുറത്തിറങ്ങിയത്​. സൗദി അറേബ്യൻ ഫുട്​​ബാൾ ഫെഡറേഷൻ, ജനറൽ സ്​പോർട്​സ്​ അതോറിറ്റി, മിനിസ്​ട്രി ഒാഫ്​ മീഡിയ, സ​​​​ൻറർ...
യുഎഇ: (www.k-onenews.in) കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന സംശയമുള്ള യാത്രക്കാരെ നിരീക്ഷിക്കും. കേരളത്തില്‍ നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. യാത്രക്കാരില്‍ രോഗലക്ഷണം സംശയിക്കുന്നവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കടുത്ത പരിശോധനാ നടപടികള്‍ ഉണ്ടാകില്ലന്നും യുഎഇ അറിയിച്ചു. https://twitter.com/MoCCaEUAE/status/1001713557740892161 നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഇന്നു മുതല്‍ യുഎഇയില്‍...