പാകിസ്താനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടിയ മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാന് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം. ഇമ്രാന്‍ ഖാന്‍ നയിച്ച തഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയാണ് പാകിസ്താനില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. ഇതോടെ 65കാരനായ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. (www.k-onenews.in) ഇമ്രാന്റെ വിജയത്തില്‍ പല താരങ്ങളും ആശംസകളുമായി രംഗത്തെത്തി. വസീം അക്രം, മുഹമ്മദ് ഹാഫിസ്, ഇയാന്‍ ബിഷപ്പ്, മൈക്കിള്‍ വോഗണ്‍, ബോയ്‌ക്കോട്ട്, റസ്സല്‍ അര്‍ണോള്‍ഡ്, രാജീവ്...
കെയ്‌റോ:(www.k-onenews.in) സന്ദര്‍ശകരെ പറ്റിക്കാന്‍ കഴുതയ്ക്ക് പെയിന്റടിച്ച് സീബ്രയാക്കിയ ഈജിപ്ത് മൃഗശാല വിവാദത്തില്‍. കെയറോയിലെ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ മുനിസിപ്പല്‍ പാര്‍ക്ക് ആണ് കഴുതയ്ക്ക് പെയിന്റടിച്ചത്. മഹ്മൂദ് സര്‍ഹാന്‍ എന്ന വിദ്യാര്‍ത്ഥി കഴുതയുടെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ട് കഴുതകളെയാണ് അധികൃതര്‍ പെയിന്റടിച്ച് മാറ്റിയിരിക്കുന്നത്. സര്‍ഹാന്റെ വാദം ശരിയാണെന്ന് വിദഗ്ധരും ശരിവെച്ചിട്ടുണ്ട്. ശരീരത്തിലുള്ള വരകളും ചെവിയിലെ വ്യത്യാസവുമൊക്കെ പരിശോധിച്ചാണ് സീബ്രയല്ല കഴുത തന്നെയാണെന്ന് വിലയിരുത്തിയിരിക്കുന്നത്. അതേ സമയം അവ സീബ്ര തന്നെയാണെന്ന് മൃഗശാല ഡയറക്ടര്‍...
ഗാസ: (www.k-onenews.in) ഇസ്രഈലിനെ ജൂതരുടെ രാഷ്ട്രമായി നിര്‍വചിക്കുന്ന നിയമം ഇസ്രഈലി പാര്‍ലമെന്റ് പാസാക്കി. 55നെതിരെ 62 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്. നിയമം പാസാക്കിയത് ഫലസ്തീനിയന്‍ പൗരന്മാര്‍ക്കെതിരെ പ്രകടമായ വിവേചനങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതിയുയര്‍ന്നിട്ടുണ്ട്. ഹീബ്രുവിനെ രാജ്യത്തിന്റെ ദേശീയ ഭാഷയായും ജൂത സമുദായത്തിന്റെ സമ്പ്രദായങ്ങളെ ദേശീയ താല്‍പര്യവുമായും അംഗീകരിക്കുന്നതാണ് പുതിയ നിയമം. അറബിക് ഭാഷയ്ക്കുണ്ടായിരുന്ന ഔദ്യോഗിക ഭാഷയെന്ന പദവി ബില്‍ എടുത്തുമാറ്റുന്നുണ്ട്. അറബിക്കിന് പ്രത്യേക പദവി നല്‍കി ഇസ്രഈലി സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നത് തുടരാനാണ് തീരുമാനം. ‘ഇസ്രഈല്‍...
മെസായി: (www.k-onenews.in) ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള നീക്കം തുടങ്ങി. ഇന്ന് പുലര്‍ച്ചെയോടെയാണ് ശ്രമങ്ങള്‍ക്ക്് തുടക്കം കുറിച്ചത്. സംഘം കുടുങ്ങിയ ശേഷം ഗുഹയിലുണ്ടായ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇന്നുള്ളത്.  അത് കൊണ്ട് തന്നെ ഇന്നാണ് കൂ്ട്ടികളെ പുറത്തെത്തിക്കാനുള്ള ഏറ്റവും നല്ല ദിവസമെന്നും, പുറത്തെത്തിക്കാനുള്ള സര്‍വ ശ്രമങ്ങളും ഇന്ന് നടത്തുമെന്നും ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക് ഒസറ്റനകോന്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരും തായ്‌ലന്റിലെയും...
കന്‍സാസ്: (www.k-onenews.in) അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ റസ്‌റ്റോറന്റില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള ശരത് കൊപ്പു (25)ആണ് മരിച്ചത്. വെടിയേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ അക്രമികള്‍ ആരാണെന്നോ വെടിവയ്ക്കാനുള്ള കാരണം എന്താണെന്നോ വ്യക്തമല്ല. അക്രമികള്‍ എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല. ശരത് കൊപ്പു തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ്.  
വാഷിംഗ്ടണ്: (www.k-onenews.in) അമേരിക്കയില്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതകം തെളിയിക്കുന്നതിന് തുമ്പായത് നാപ്കിന്‍ പേപ്പര്‍. 1986ല്‍ വാഷിംഗ്ടണില്‍ ആണ് വിവാദമായ സംഭവം നടന്നത്. എന്നാല്‍ കേസിലെ പ്രതി മൂന്നു പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ വലയിലാകുന്നത്. പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുറംലോകം അറിയുന്നത് ഇയാളുടെ അറസ്റ്റോടെയാണ്. കുട്ടിയെ കൊലപ്പെടുത്തിയ പ്രതി ഗാരി ഹാര്‍ട്ട്മാനാണ് (66) 32 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലാകുന്നത്....
ക്വാലാലംപൂര്‍: (www.k-onenews.in) ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മലേസ്യയില്‍ പ്രമുഖ കമ്പനിയുടെ മേധാവി കൊല്ലപ്പെട്ടു. ക്രഡില്‍ ഫണ്ട് എന്ന മലേസ്യന്‍ കമ്പനിയുടെ സിഇഒ. നസ്രീന്‍ ഹസനാണ് ദുരന്തത്തിനിരയായത്. ബ്ലാക്ക്‌ബെറി, ഹുആവേഎന്നീ ഫോണുകളാണ് ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. രണ്ട് മൊബൈലുകളും ഹസ്സന്റെ ബെഡ്ഡിന് സമീപമാണ് ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീ പിടുത്തത്തില്‍ റൂം മുഴുവന്‍ കത്തിയമര്‍ന്നതിനാല്‍ ഏത് ഫോണാണ് അപകടത്തിനിടയാക്കിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്...
കാലിഫോര്‍ണിയ: (www.k-onenews.in) ആയുധങ്ങളിലോ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന നിരീക്ഷണോപകരണങ്ങളിലോ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ലെന്ന് ഗൂഗിളിന്റെ പ്രതിഞ്ജ. ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുന്ദര്‍ പിച്ചൈ ആണ് ഒരു ബ്‌ളോഗ് പോസ്റ്റിലൂടെ കമ്പനിയുടെ നയം വ്യക്തമാക്കിയത്. അമേരിക്കയുടെ പട്ടാളവിഭാഗവുമായി ഗൂഗിളിനുള്ള പങ്കാളിത്തത്തെ ചോദ്യം ചെയ്ത് കൊണ്ട് കമ്പനിയിലെ ജോലിക്കാര്‍ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഗൂഗിള്‍ തലവന്‍ നയം വ്യക്തമാക്കിയത്. ഗൂഗിള്‍ ഗവണ്‍മെന്റുമായും പട്ടാളവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്...
വിയന്ന: (www.k-onenews.in) രാഷ്ട്രീയ ഇസ്‌ലാം, വിദേശഫണ്ടിങ് തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഓസ്ട്രിയ രാജ്യത്തെ ഏഴു പള്ളികള്‍ അടച്ചുപൂട്ടുകയും ഇമാമുമാരെ പുറത്താക്കുകയും ചെയ്യുന്നു. ‘രാഷ്ട്രീയ ഇസ്‌ലാമി’നെതിരായ നടപടിയായാണ് പള്ളികള്‍ അടച്ചുപൂട്ടുന്നതെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കഴ്‌സ് പറഞ്ഞു. തുര്‍ക്കിയുമായാണ് ഓസ്ട്രിയയിലെ മുസ്‌ലിം സമൂഹത്തിന് കൂടുതല്‍ ബന്ധം. 9 മില്ല്യണ്‍ ജനസംഖ്യയുള്ള ഓസ്ട്രിയയില്‍ 600,000 മുസ്‌ലിംങ്ങളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും തുര്‍ക്കി വംശജരാണ്. 2016ല്‍ ഏപ്രിലില്‍ ഗല്ലിപോളി യുദ്ധത്തെ അനുസ്മരിച്ച് തുര്‍ക്കി സൈനികരുടെ വസ്ത്രം ധരിച്ചു നില്‍ക്കുന്ന കുട്ടികളുടെ...
ന്യൂദല്‍ഹി: (www.k-onenews.in) പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അവര്‍ രംഗത്തെത്തിയത്. ‘ദ മിനിസ്റ്ററി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസ് ‘എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന്റെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും രാജ്യത്തെ പരമോന്നത സംവിധാനങ്ങളെല്ലാം ബി.ജെ.പി സ്വന്തം കാല്‍ച്ചുവട്ടിലാക്കിയെന്നും അരുന്ധതി റോയ് പറയുന്നു. ‘മോദിയുടെ ആരാധികയല്ല താന്‍...