കാഞ്ഞങ്ങാട്‌: (www.k-onenews.in) മുസ്ലിം ലീഗ്‌ കാസർഗോഡ്‌ ജില്ലാ കമ്മറ്റി അംഗവും മുൻ ഗവ:പ്ലീഡറുമായ അഡ്വ:സി ഷുക്കൂർ ലീഗ്‌ വിട്ട്‌ സിപിഎമ്മിലേക്ക്‌ ചേരുന്നുവെന്നുള്ള പ്രചാരണം വ്യാപകമാവുന്നു. പ്രചാരണങ്ങൾക്കു പിന്നിൽ സിപിഎം കേന്ദ്രങ്ങളാണെന്നാണു ലീഗ്‌ വൃത്തങ്ങൾ പറയുന്നത്‌. ഇതിനായി കാഞ്ഞങ്ങാട്ടെ ചില സായാഹ്ന പത്രങ്ങളെയും ഫേസ്‌ബുക്ക്‌ പേജുകളെയുമാണ് സിപിഎം ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു‌. അതേസമയം, പുതിയ വിവാദങ്ങൾ സംബന്ധിച്ച്‌ സി.ഷുക്കൂർ ഇതുവരെ യാതൊരു നിലപാടും‌ വ്യക്തമാക്കിയിട്ടില്ല. ഇത്‌ ലീഗ്‌ കേന്ദ്രങ്ങളിൽ സംശയമുണർത്തുന്നുമുണ്ട്‌. സി.ഷുക്കൂർ സിപിഎമ്മിലേക്ക്‌ പോവുകയാണെന്ന തരത്തിൽ...
കാസർകോട് : (www.k-onenews.in 07-Sep-2018 ) നായന്മാർമൂല ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു .പെരുമ്പള അബ്ദുല്ല ഹാജിയുടെ മകൻ ഫഹദ് (25)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.30 മണിയോടെടെ മംഗലാപുരത്തിന് സുഹൃത്തിനെ ചെർക്കളയിൽ ഇറക്കി മടങ്ങവെയാണ് ഫഹദ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിൽ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്.അപകടത്തില്‍ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. സഹോദരങ്ങള്‍:ഫൈസല്‍, ഫര്‍സാന.ഖബറടക്കം പെരുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ആലംപാടി :(www.k-onenews.in -06-Sep-2018)ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പെർഡാല ജി ജെ ബി എസ് പിലാങ്കട്ട സ്‌കൂളിലെ പിഡി അധ്യാപകനും പ്രമുഖ സൈക്കോളജി ട്രെയിനറുമായ നിര്‍മ്മല്‍ കുമാര്‍ മാഷിന് ആസ്ക് ആലംപാടി സ്നേഹോപഹാരം നല്‍കി ആദരിച്ചു. ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സലിം ആപ അധ്യക്ഷത വഹിച്ചു. .സെക്രട്ടറി അഷ്‌റഫ്‌ ടി എം എ ,ഇച്ചു കന്നിക്കാട് ,സവാഫ് ,ആഷി നാൽത്തട്ക ,ജി.സി.സി എക്സിക്യുട്ടീവ്‌ അംഗം...
മൊഗ്രാല്‍ പുത്തൂര്‍: സേവന പാതയില്‍ വ്യത്യസ്ഥമായ മാതൃക ഉയര്‍ത്തിക്കൊണ്ട് വന്ന് കുന്നില്‍ ജനസേവനകേന്ദ്രത്തില്‍ ദൗത്യനിര്‍വഹണം കൊണ്ട് ജനമനസ്സില്‍ ഇടം നേടിയ ഷാക്കിറയ്ക്ക് എസ്ഡിപിഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യാത്രയപ്പ് നല്‍കി. സേവനകേന്ദ്രത്തിലെത്തുന്നവരുടെ ആശാ കേന്ദ്രമായി മാറിയ ഷാക്കിറ വിവാഹത്തിന് മുന്നോടിയായാണ് രണ്ട് വര്‍ഷത്തോളമുള്ള തന്റെ ജനകീയ സേവനം താല്‍ക്കാലിക വിരാമം കുറിക്കുന്നത്. കേന്ദ്രത്തിന്റെ പ്രാരംഭം തൊട്ട് സജീവ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഷാക്കിറ സേവനമേഖലയില്‍ പകരം വെക്കാനില്ലാത്ത ധീരവനതയാണെന്ന് യാത്രയയപ്പ്...
കാസര്‍കോട്‌ : (www.k-onenews.in 31.08.2018)തൃക്കരിപ്പൂര്‍ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് 2008 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ ഡി വൈ എഫ് ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയെ ചന്തേര പോലീസ് അറസ്റ്റു ചെയ്തു. ഡി വൈ എഫ് ഐ തൃക്കരിപ്പൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറിയും സി പി എം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വലിയപറമ്പ പഞ്ചായത്ത് ഓഫീസിന് സമീപത്തെ രതീഷ് കുതിരുമ്മലിനെ (33)യാണ് ബലാത്സംഗം, വിവാഹ വാഗ്ദാനം...
കാസർകോട്: (www.k-onenews.in) ള്ളയത്തടുക്ക ഓട്ടോ സ്റ്റാന്റിൽ നിന്നും വാടക പോയി തിരിച്ചു വരുമ്പോൾ ഉളയത്തക്ക ജി കെ നഗറിൽ വെച്ച് െെഡ്രവറെ മാരകമായി മർദ്ദിച്ചു മുറിവേൽപ്പിച്ചു ഇസ്സത്ത് നഗറിലെ മുഹമ്മദ് (40) നാണ് മർദ്ധനമേറ്റത്. പേര് ചോദിച്ചതിന് ശേഷമാണ് തെറിയും മർദ്ധനവും നടത്തിയത്. ഈ ഭാഗത്ത് ഹിന്ദുക്കൾ മാത്രം വന്നാൽ മതി എന്ന് അക്രോശിച്ചാണ് ഭീകരമായി മർദ്ദിച്ചത്, ഇന്നു വൈകുന്നേരം 4.30നാണ് സംഭവം മുഹമ്മദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ പ്രതിഷേധിച്ച് ഉളയത്തടുക്കയിൽ ഓട്ടോ റിക്ഷകൾ...
കാഞ്ഞങ്ങാട്‌:(www.k-onenews.in) സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് അഭിവാദ്യമർപ്പിച്ച്‌ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് വിവാദത്തിലകപ്പെട്ട പ്രമുഖ അഭിഭാഷകനും മുസ്ലിം ലീഗ്‌ നേതാവുമായ അഡ്വ:സി ഷുക്കൂറിനെതിരെ  അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ്‌ നേതൃത്വം. മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ്‌ ഫോറം കാസർഗോഡ്‌ ജില്ലാ പ്രസിഡണ്ട്‌ കൂടിയായ അഡ്വ.ഷുക്കൂറിനെ തൽ സ്ഥാനത്തു നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ:യുഎ ലത്തീഫ്‌ അറിയിച്ചു. ഇതിനു പിന്നാലെ പാർട്ടി നടപടിയും ഉണ്ടാവുമെന്ന് മുസ്ലിം ലീഗ്‌ ജില്ലാ...
കാസർകോട്: (www.k-onenews,in) യുവമാധ്യമ പ്രവർത്തകനും, പബ്ലിക് കേരള യുട്യൂബ് ചാനൽ അവതാരകനുമായ ഖാദർ കരിപൊടിക്ക് നേരെ സംഘ് പരിവാർ സദാചാര ഗുണ്ടാ അക്രമണം കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ് എൻ.യു. അബ്ദുൽ സലാം പറഞ്ഞു സ്വന്തം സ്ഥാപനത്തിലെ സ്റ്റാഫ് ഒന്നിച്ച് ഭക്ഷണം കഴിക്കുന്നത് പോലും വർഗീയമായി കാണുകയും സദാചാര പോലീസ് ചമഞ്ഞ് അക്രമിക്കുകയും ചെയ്യുന്നത് മാനവ സൗഹാർദങ്ങൾ നശിപ്പിക്കുന്നവരുടെ സ്ഥിരം എർപ്പാടുകളാണ് ഇത് നിസാരമായി കാണരുതെന്നും...
കാസറഗോഡ്:(www.k-onenews.in) കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിലെ ദുരിത ബാധിതർക്കായി വസ്ത്രങ്ങളും മറ്റും ശേഖരിച്ചതിന്റെ പേരിൽ യുവാവിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം.‌ നീലേശ്വരം നഗരസഭയിലെ ഓർച്ച സ്വദേശി മുഹമ്മദ്‌ സവാദ്‌(19)നാണു കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്‌. പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സിപിഎം ശക്തികേന്ദ്രമായ ഓർച്ചയിൽ കഴിഞ്ഞ ദിവസം വീടുകൾ കേന്ദ്രീകരിച്ച് ദുരിതബാധിതർക്കായി‌ മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രവർത്തകർ വസ്ത്രവും മറ്റും ശേഖരിച്ചിരുന്നു. ഇതിനു മുൻകൈയെടുത്ത് മുന്നിട്ടിറങ്ങിയത്‌ സവാദായിരുന്നു. ഇതാണ് സിപിഎമ്മിനെ...
ടോക്കിയോ: (www.k-onenews.in) ജപ്പാനിലെ കാസർഗോഡുകാരുടെ ക്ലബായ KL-14 എഫ്സി ജപ്പാന്റെ ആഭിമുഖ്യത്തിൽ ഓത്താ സിറ്റി സ്റ്റേഡിയത്തിൽ വെച്ച്‌ അരങ്ങേറിയ ജെപി സെവൻസ്‌ സോക്കർ ലീഗിന് ആവേശകരമായ പരിസമാപ്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറു‌ ടീമുകൾ അണിനിരന്ന ടൂർണ്ണമെന്റിൽ വാശിയേറിയ മൽസരങ്ങൾക്കൊടുവിൽ സഅദ്‌ മൂപ്പൻ നയിച്ച എഫ്സി ബുൾസ്‌ ടോക്കിയോ ടീം ചാമ്പ്യന്മാരായി. ഫൈനലിൽ സലാം കോളിയടുക്കം നയിച്ച യുണൈറ്റഡ്‌ ചാമ്പ്യൻസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബുൾസ്‌ ടോക്കിയോ ചാമ്പ്യന്മാരായത്‌. ലൂസേഴ്സ്‌ ഫൈനലിലൂടെ...