സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലാണെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടെന്നും എം.എം മണി തൊടുപുഴയില്‍ പറഞ്ഞു. പ്രളയശേഷം ആറ് പവര്‍ സ്‌റ്റേഷനുകള്‍ മണ്ണും പാറക്കലും അടിഞ്ഞ് തകരാറിലാണ്. പല പവര്‍ ഹൗസിലും ലോവര്‍പെരിയാര്‍ പവര്‍സ്‌റ്റേഷനിലെ ടണല്‍ കല്ലും മണ്ണും അടിഞ്ഞ് കൂടിയതിനാല്‍ അറ്റകുറ്റപ്പണികള്‍ പോലും ദുഷ്‌കരമാണ്. പന്നിയാറിലെ രണ്ട് പവര്‍ഹൗസുകളും, മാട്ടുപ്പെട്ടി, കുത്തുങ്കല്‍, ഇരുട്ടുകാനം, പെരിങ്കല്‍കുത്ത്...
തിരുവനന്തപുരം: (www.k-onenews.in) ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ സി.പി.ഐ.എമ്മിനെ ട്രോളി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. പി.കെ ശശിക്കെതിരെ അന്വേഷണം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പ്രസ്താവന ഇന്ന് പുറത്ത് വന്നിരുന്നു, ഇതിന് പിന്നാലെയാണ് ട്രോള്‍. ”അര മണിക്കൂര്‍ മുമ്പേ അന്വേഷിച്ച് തുടങ്ങി, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പേ അന്വേഷിച്ച് തുടങ്ങാമെന്നാണ്” ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം സി.പി.ഐ.എമ്മിന്റെ പതാകയുമുണ്ട്. പരാതി ലഭിച്ചുവെന്നും, കമ്മീഷനെ...
കാഞ്ഞങ്ങാട്‌: (www.k-onenews.in) മുസ്ലിം ലീഗ്‌ കാസർഗോഡ്‌ ജില്ലാ കമ്മറ്റി അംഗവും മുൻ ഗവ:പ്ലീഡറുമായ അഡ്വ:സി ഷുക്കൂർ ലീഗ്‌ വിട്ട്‌ സിപിഎമ്മിലേക്ക്‌ ചേരുന്നുവെന്നുള്ള പ്രചാരണം വ്യാപകമാവുന്നു. പ്രചാരണങ്ങൾക്കു പിന്നിൽ സിപിഎം കേന്ദ്രങ്ങളാണെന്നാണു ലീഗ്‌ വൃത്തങ്ങൾ പറയുന്നത്‌. ഇതിനായി കാഞ്ഞങ്ങാട്ടെ ചില സായാഹ്ന പത്രങ്ങളെയും ഫേസ്‌ബുക്ക്‌ പേജുകളെയുമാണ് സിപിഎം ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു‌. അതേസമയം, പുതിയ വിവാദങ്ങൾ സംബന്ധിച്ച്‌ സി.ഷുക്കൂർ ഇതുവരെ യാതൊരു നിലപാടും‌ വ്യക്തമാക്കിയിട്ടില്ല. ഇത്‌ ലീഗ്‌ കേന്ദ്രങ്ങളിൽ സംശയമുണർത്തുന്നുമുണ്ട്‌. സി.ഷുക്കൂർ സിപിഎമ്മിലേക്ക്‌ പോവുകയാണെന്ന തരത്തിൽ...
തിരുവനന്തപുരം: (www.k-onenews.in) പി.കെ ശശി എം.എല്‍.എക്കെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്ത്രീസുരക്ഷയില്‍ സി.പി.ഐ.എമ്മിന്റെ ആത്മാര്‍ത്ഥത തെളിയിക്കുന്ന ഉരകല്ലാണ് എം.എല്‍.എ ശശിക്കെതിരായ പീഡനക്കേസെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ, പാര്‍ട്ടിയുടെ വഴിക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പി.കെ ശശിക്കെതിരായ പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. പി.കെ ശശിക്കെതിരെ...
തിരുവനന്തപുരം: (www.k-onenews.in) സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തെ ആഘോഷപരിപാടികളെല്ലാം ഒഴിവാക്കുമെന്ന് സര്‍ക്കാര്‍. പൊതുഭരണവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതോടെ ഈ വര്‍ഷം സ്‌കൂള്‍ കലോത്സവം, ഫിലിം ഫെസ്റ്റിവല്‍ എന്നിവ ഉണ്ടാകില്ലെന്ന് ഉറപ്പായി. നേരത്തെ സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു. തീരുമാനിച്ചിരുന്ന തീയതി മാറ്റി ആഘോഷങ്ങള്‍ കുറച്ച് കലോത്സവം നടത്തുമെന്നായിരുന്നു കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് പറഞ്ഞത്. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം...
ന്യുഡൽഹി: (www.k-onenews.in) മുസ്ലിം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യത്തില്‍ നിന്നും പാര്‍ട്ടി പിന്മാറുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അഹമ്മദ് മരിച്ചത്. പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലയിരിക്ക മരിച്ചതായിട്ടാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പക്ഷെ പാര്‍ലമെന്റ് സമ്മേളനം തടസം കൂടാതെ നടക്കുന്നതിനായി അഹമ്മദിന്റെ മരണ വിവരം കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യ പ്രകാരം...
കോഴിക്കോട്: (www.k-onenews.in) പ്രളയ ദുരന്തത്തിനിടെ നുണ പ്രചരണങ്ങളുമായി സേവാഭാരതിയും സംഘ്പരിവാര്‍ നേതാക്കളും. കേരളത്തിനു എതിരെ വിദ്വേഷപ്രചാരം നടത്തുന്ന സംഘ്പരിവാര്‍ നുണ പ്രചരണവും വ്യാപകമായി നടത്തുന്നുണ്ട്. ഗുജറാത്തിലും ചെന്നൈയിലും നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് സേവാഭാരതിയുടെ കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തനമാണെന്ന് നേരത്തെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ മലയാളികള്‍ തെളിവുകള്‍ സഹിതം ഈ തട്ടിപ്പുകള്‍ പൊളിച്ചു. തുടര്‍ന്ന് ആര്‍മി ഉദ്യോഗസ്ഥനാണെന്ന വ്യാജേനയും കേരളത്തിനെതിരേ കള്ളപ്രചരണം നടത്തിയിരുന്നു. ഇതിനെതിരേ ആര്‍മി...
പ്രളയദുരിതത്തില്‍ നിന്ന് കേരളം പതുക്കെ കരകയറുകയാണ്. പ്രാഥമിക വിലയിരുത്തലില്‍ 20000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായതെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ ഉണ്ടായ പ്രളയത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര സഹായമായി 2000 കോടി അനുവദിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ 100 കോടിയും പിന്നീട് 500 കോടിയുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രതിഷേധത്തിന് ഇടയാക്കിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 600 കോടിക്ക് പുറമെ നിരവധി സഹായങ്ങള്‍ കേരളത്തിന്...
കണ്ണൂർ:(www.k-onenews.in 01-Sep-2018)ആയുധം താഴെ വെക്കാതെ വീണ്ടും സിപിഎം ഭീകരത. പയ്യന്നൂരിൽ വെച്ച്‌ വിദ്യാർത്ഥികൾക്ക്‌ നേരെ വധശ്രമം. പയ്യന്നൂർ മണ്ഡലം എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി റഹീസ് രാമന്തളി, രാമന്തളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷമ്മാസ് എന്നിവർക്കു നേരെയാണ് ശനിയാഴ്ച്ച രാത്രിയോടെ വെട്ടേറ്റത്‌. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
തിരുവനന്തപുരം: (www.k-onenews.in) കഠ്‌വ കേസ് ഏറ്റെടുത്തതോടെ താന്‍ ചിലര്‍ക്ക് ഹിന്ദു വിരോധിയായെന്ന് കഠ്‌വ കേസ് അഭിഭാഷക ദീപിക സിങ് രാജ്‌വത്. പലരും ഏറ്റെടുക്കാന്‍ മടിച്ച കേസില്‍ ഒരു മുസ്‌ലീം കുടുംബത്തെ സഹായിക്കാന്‍ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താല്‍ ഒരു കൂട്ടം അഭിഭാഷകര്‍ തനിക്കെതിരായി തിരിഞ്ഞെന്നും ദീപിക രജാവത്ത് പറയുന്നു. മാപ്പ് നല്‍കാന്‍ പറ്റാത്ത തെറ്റ് ഞാന്‍ ചെയ്തുവെന്നായിരുന്നു സീനിയര്‍ അഭിഭാഷകരുടെ വരെ പക്ഷം. ഹിന്ദുവായ ഞാന്‍ ഹിന്ദുക്കള്‍ക്കെതിരെ...