കൊല്ലം: (www.k-onenews.in) പോരുവഴി ശാസ്‌താംനട ക്ഷേത്രത്തിലെ അക്രമ സംഭവത്തിനു പിന്നിൽപോപുലർ ഫ്രണ്ടാണെന്ന തരത്തിൽ വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ഡിവിഷൻ നേതൃത്വം അറിയിച്ചു. ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള ജനം ടീവി ആണ് ഇത്തരത്തിൽ ഒരു വാർത്ത ആദ്യമായി നൽകിയത് ഇതിന്റെ ചുവടുപിടിച്ചു കേരള കൗമുദിയും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസ് പ്രതി ചേർത്ത മൂന്നു പേരിൽ ഒരാൾ പോലും പോപുലർ ഫ്രണ്ട് പ്രവർത്തകരോ...
തിരുവനന്തപുരം: (www.k-onenews.in) ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ കുടുംബം. നീതി കിട്ടുവരെ പോരാട്ടം തുടരുമെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു.  സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നാല്‍ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മകനെ കൊന്ന പ്രതികള്‍ ഇപ്പോഴും വിലസി നടക്കുകയാണ്. അവര്‍ ഇനിയും പിടിക്കപ്പെട്ടിട്ടില്ല. ഗൂഢാലോചനയില്‍ പല ഭാഗത്തുനിന്നായി പങ്കെടുത്തവര്‍ ഇനിയും ഉണ്ട്. അവര്‍ പിടിക്കപ്പെടുന്നതുവരെ ഞങ്ങള്‍  പൊരുതു൦. സുപ്രീം കോടതിയില്‍ ചെന്നാണെങ്കില്‍...
കോഴിക്കോട്: (www.k-onenews.in) ഹിന്ദുത്വര്‍ ഹാക്ക് ചെയ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് കേരള സ്റ്റേറ്റ് ഫെയ്‌സ്ബുക്ക് പേജ് നിമിഷ നേരംകൊണ്ട് വീണ്ടെടുത്തു. നേരത്തേ ഹാക്ക് ചെയത ഹാക്കർമാർ മുഴുവൻ അഡ്മിനുകളെയും റിമൂവ് ചെയ്തിരുന്നു . കൊല്ലപ്പെട്ട ആർ എസ് എസ്സുകാരുടെ ചിത്രങ്ങളും ഇസ്ലാമിക വിരുദ്ധ പോസ്റ്റുകളും ഹാക്കർമാർ പേജിൽ ഷെയർ ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ കേരള സ്റ്റേറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഹാക്ക് ചെയ്യപ്പെട്ട് മിനിറ്റുകൾക്കകം തിരിച്ചു പിടിച്ചത് നിക്കി ജോസ് എന്ന വ്യാജ ഐഡിയാണ് പേജ് ഹാക്ക്...
കാസർക്കേട്: (www.k-ones news.in) ജനാതിപത്യവും, നീതിയും കശാപ്പ് ചെയ്യുന്ന കാലത്തിലൂടെലാണ് രാജ്യം കടന്ന് പോകുന്നതെന്നതിനുള്ള തെളിവാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി.കെ. അബദുൽ ലത്തീഫ് പറഞ്ഞു ജുഡിഷ്യറി അടക്കം ഫാസിസം സകല മേഖലകളിലും കയ്യടക്കിയിരിക്കുകയാണെന്നും നീതിക്കായ് നമ്മൾ കാവൽ നിൽക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു ഫെബ്രവരി 17 പോപുലർ ഫ്രണ്ട് ഡേ യുടെ ഭാഗമായി കാസർകോട് നടക്കുന്ന യൂണിറ്റി മാർച്ചിന്റെ സ്വാഗത...
(www.k-onenews.in) കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി. ആളപായമില്ല. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. താമരശ്ശേരി ചുരത്തിലും മാവൂരിലും മരം വീണ് ഗതാഗത തടസമുണ്ടായി. വയനാട് ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലപ്പുറത്തും കണ്ണൂരും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്....
ന്യൂഡൽഹി: (www.k-onenews.in)നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതർലൻഡ്സിന് കേരളത്തിൽ നിന്നു൦ നഴ്സുമാരുടെ സേവനം ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി കേരള ഹൗസിൽ നെതർലൻഡ്സ് സ്ഥാപനപതി മാർട്ടിൻ വാൻ ഡെൻ ബർഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതർലൻഡ്സിൽ നഴ്സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോൾ ഉണ്ടെന്ന് സ്ഥാനപതി അറിയിച്ചതിനെ തുടർന്നാണ് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ...
കാസര്‍കോട്: (www.k-onenews.in) പ്രമാദമായ ഉപേന്ദ്രന്‍ വധക്കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി. സെപ്തംബര്‍ 29 ലേക്കാണ് വിധി പറയുന്നത് മാറ്റി വെച്ചത്. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിവെക്കുന്നത്. കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവറും തിരുവനന്തപുരം പുളിമൂട് വേങ്ങാട് സ്വദേശിയും പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായിരുന്ന ഉപേന്ദ്ര (26)നെ കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) മാറ്റിയത്. അണങ്കൂര്‍ ടിപ്പുനഗറിലെ ഖൈസല്‍ കെ (22),...
കോതമംഗലം: (www.k-onenews.in) ഫേസ്‌ബുക്ക് വഴി മത വിദ്വേഷവും വർഗീയതയും വളർത്താൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ പ്രതീഷ് വിശ്വനാഥനെതിരെ കേസ് എടുക്കണമെങ്കിൽ ഇന്റർപോളിന്റെ സഹായം വേണമെന്ന് കേരള പൊലീസ്. കോതമംഗലം സ്വദേശിയായ ബാബു എം ജേക്കബ് ആണ് പരാതിക്കാരൻ. ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറിന് കാശിയിലും മധുരയിലുമുള്ള മുസ്‌ലിം പള്ളികൾ പൊളിച്ച് മാറ്റി ഹിന്ദു ക്ഷേത്രം നിർമ്മിക്കണമെന്നും പൊളിച്ചുമാറ്റാൻ തയ്യാറായില്ലെങ്കിൽ ഹിന്ദുക്കൾ അതിന് തയ്യാറാകണം എന്ന തരത്തിലും തുടർന്നും മത...
ന്യൂഡൽഹി:(www.k-onenews.in) ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായപ്പോൾ എതിർത്തു വോട്ട് ചെയ്തത് വെറും ആറുപേർ. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയക്കുന്ന ബില്ലിലെ ഭേദഗതിക്കെതിരെ സഭയിൽ ചൂടേറിയ ചർച്ച നടന്നെങ്കിലും വോട്ടെടുപ്പ് നടന്നപ്പോൾ കോൺഗ്രസും മുസ്‌ലിം ലീഗും ഡി.എം.കെയുമടക്കമുള്ള കക്ഷികൾ എതിർപ്പ് രേഖപ്പെടുത്താൻ തയ്യാറായില്ല. കേരളത്തിൽ നിന്നുള്ള അംഗങ്ങളിൽ എം.എ ആരിഫ് മാത്രമാണ് ബിൽ ഭേദഗതിയോടുള്ള എതിർപ്പ് വോട്ടിലൂടെ പ്രകടിപ്പിച്ചത്....
കോഴിക്കോട്: (www.k-onenews.in) പേരാമ്പ്ര സില്‍വര്‍ കോളേജില്‍ എംഎസ്എഫ് കെഎസ്‌യു പ്രകടനത്തില്‍ പാകിസ്താന്‍ പതാക വീശിയെന്നാരോപിച്ച് പേരാമ്പ്ര പോലിസ് കേസെടുത്തു. ഇത് തെറ്റായി ഡിസൈന്‍ ചെയ്ത എംഎസ്എഫ് പതാകയുടെ പേരിലാണെന്ന് നേതാക്കള്‍. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന ശക്തി പ്രകടനത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികള്‍ വലിയ കൊടി രൂപകല്‍പ്പന ചെയ്തപ്പോള്‍ അതിന്റെ അനുപാതം തെറ്റിയതാണെന്നു൦ എംഎസ്എഫിന്റെ പതാകയാണ് വിദ്യാര്‍ഥികള്‍ വീശിയതെന്നു൦ എ൦എസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ്...