ന്യൂഡല്‍ഹി: (www.k-onenews.in) പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും തുടരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി കടുത്ത നടപടികളിലേക്ക്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി അന്ത്യശാസനം നല്‍കി. ഒരാഴ്ച്ചയ്ക്ക് അകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അതത് സംസ്ഥാനങ്ങളുടെ ഹോം സെക്രട്ടറിമാര്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 17ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ സ്വീകരിക്കണ്ടേ നടപടികള്‍ വ്യക്തമാക്കി മാര്‍ഗ...
ന്യൂദല്‍ഹി: (www.k-onenews.in) ഗൗരിലങ്കേഷ് അനുസ്മരണ പരിപാടിയില്‍ ‘Me too urban Naxal’ പ്ലക്കാര്‍ഡ് ധരിച്ചെത്തിയതിന് എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാടിനെതിരെ പരാതി. ബെംഗളൂരു ഹൈക്കോടതി അഭിഭാഷകനായ എന്‍.പി അമൃതേഷ് എന്നയാളാണ് പരാതി നല്‍കിയത്. ഗൗരി ലങ്കേഷ് കൊലപാതകകേസിലെ പ്രതിഭാഗം അഭിഭാഷകനാണ് എന്‍.പി അമൃതേഷ്. ഗിരീഷ് കര്‍ണാടിന്റെ നക്‌സല്‍ ബന്ധം അന്വേഷിക്കണമെന്നും ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നുമാണ് അമൃതേഷിന്റെ പരാതി. അര്‍ബന്‍ നക്‌സല്‍ എന്ന പ്ലക്കാര്‍ഡ് ധരിച്ച് പൊതുവേദിയിലെത്തിയതോടെ...
ജയ്പുര്‍: (www.k-onenews.in) ആര്‍.എസ്.എസ് നേതാവിനെതിരെ ഫേസബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അധ്യാപകനെതിരെ ജില്ലാ കലക്റ്ററുടെ അച്ചടക്ക നടപടി. പോസ്റ്റില്‍ രാജ്യവിരുദ്ധ, സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് നടപടി. സേത് മംഗള്‍ ചന്ദ് ചൗധരി ഗവ: കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ അശുതോഷ് മീനക്കെതിരെയാണ് നടപടി. 2017 സെപ്തംബര്‍ 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ അശുതോഷ് ഫേസബുക്കിലിട്ട പോസ്റ്റുകളില്‍ രാജ്യവിരുദ്ധ സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നവയാണെന്നും അന്നത്തെ സിരോഹി...
ന്യൂദല്‍ഹി: (www.k-onenews.in) തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബി.എസ്.പി ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഭാരത് ബന്ദ് നടത്താനുള്ള തീരുമാനമായത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ...
ന്യൂദല്‍ഹി: (www.k-onenews.in) ആക്ടിവിസ്റ്റുകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ മഹാരാഷ്ട്ര പൊലീസിന് സുപ്രീം കോടതിയുടെ താക്കീത്. പൊലീസ് കോടതിയില്‍ അപവാദപ്രചരണം നടത്തുകയാണെന്ന് പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസ് ദീപക്  മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. ‘നിങ്ങള്‍ നിങ്ങളുടെ പൊലീസ് ഉദ്യോഗസ്ഥരോട് കുറേക്കൂടി ഉത്തരവാദിത്തം കാണിക്കാന്‍ പറയണം. വിഷയം കോടതിക്കു മുമ്പിലുണ്ട്. സുപ്രീംകോടതി തെറ്റാണെന്ന് പൊലീസ് ഓഫീസര്‍മാരില്‍ നിന്ന് കേള്‍ക്കാന്‍ താല്‍പര്യമില്ല.’ മഹാരാഷ്ട്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി...
ന്യൂഡല്‍ഹി: (www.k-onenews.in) രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ഇതോടെ കാല്‍നൂറ്റാണ്ടിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ ഉള്‍പ്പെടെയുള്ള ഏഴുപേര്‍ മോചിതരാവും. 2016 മാര്‍ച്ചിലാണ് കേസില്‍ ഉള്‍പ്പെട്ട ഏഴ് പേരുടെ മോചനത്തിന് അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ കത്ത് നല്‍കിയത്. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍...
ന്യൂദല്‍ഹി: (www.k-onenews.in) സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയാണ് ഇത്. എല്ലാവര്‍ക്കും ഏക അഭിപ്രായമായിരുന്നെന്നും വിയോജിപ്പുള്ള വിധികളില്ലെന്നും ദീപക് മിശ്ര...
ന്യൂദല്‍ഹി: (www.k-onenews.in) സേവാഭാരതിയുടെ പ്രളയാനന്തര വ്യാജ സേവന പ്രചരണങ്ങളെ പൊളിച്ച് ആള്‍ട്ട് ന്യൂസ്.ഇന്‍ വെബ്‌സൈറ്റ്. കാക്കി ട്രൗസറും കാവി മുണ്ടുമുടുത്ത് ക്യാമ്പില്‍ ഭക്ഷണമൊരുക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ചിത്രം കേരളത്തിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെന്ന രീതിയില്‍ അരബിന്ദ് കുമാര്‍ ഗുപ്ത എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2700 ആളുകള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. 2014 ഡിസംബറില്‍ പാലക്കാട് തിരുവില്ല്വാമലയിലെ വാര്‍ഷിക പുനര്‍ജനി നൂഴല്‍ ചടങ്ങില്‍ പെങ്കടുക്കാനെത്തിയ ഭക്തര്‍ക്ക് ഭക്ഷണമൊരുക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ക്യാമ്പിലെ...
ന്യൂദല്‍ഹി: (www.k-onenews.in) രാജ്യത്ത് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് നേരെ ഉയരുന്ന ആക്രമണങ്ങള്‍ക്കും വധഭീഷണികള്‍ക്കും കള്ളക്കേസുകള്‍ക്കുമെതിരെ പ്രതികരിച്ച് ആംനസ്റ്റി. സത്യം പറയുന്നവര്‍ക്ക് രാജ്യത്ത് ഇപ്പോള്‍ അപകടകാലമാണെന്നും ആക്രമണങ്ങളിലൂടെ വിമതശബ്ദങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആംനസ്റ്റി ഇന്ത്യ പ്രതികരിച്ചു. ഗൗരിലങ്കേഷിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ആംനസ്റ്റിയുടെ പ്രതികരണം. മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയെയും സംഘടന അപലപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ അഴിമതിയും അവകാശലംഘനങ്ങളും ചൂണ്ടിക്കാണിക്കുന്നവരെയും വിസില്‍ബ്ലോവര്‍മാരെയും ആര്‍.ടി.ഐ ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വെക്കുകയാണെന്നും ആംനസ്റ്റി പറയുന്നു. റിപ്പോര്‍ട്ടേഴ്‌സ്...
ബംഗളൂരു: (www.k-onenews.in) നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്ന് ജിഗ്‌നേഷ് മേവാനി. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കെതിരെയും നാം ഐക്യപ്പെടണം. ഗൗരി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അവരെ അര്‍ബന്‍ നക്‌സലായി മുദ്രകുത്തുമായിരുന്നെന്നും മേവാനി കൂട്ടിച്ചേര്‍ത്തു. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ബംഗളൂരുവില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജിഗ്‌നേഷ്. തന്നെ ഗൗരി ലങ്കേഷ് ഒരു...