കാസർഗോഡ്‌:(www.k-onenews.in) പോലിസ് സംവിധാനത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം ഒഴിയണം എന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം തലങ്ങളിൽ പ്രതീകാത്മക കുറ്റവിചാരണ നടത്തിയാണ് പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചത്‌. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നടത്തിയ കുറ്റവിചാരണ എസ്‌ഡിപിഐ കാസർഗോഡ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ്‌ പടന്ന ഉദ്‌ഘാടനം ചെയ്തു. ജില്ല ട്രഷറർ സിടി.സുലൈമാൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട്‌ ശൗക്കത്ത് തൈകടപ്പുറം, മണ്ഡലം നേതാക്കളായ മുഹമ്മദ് മാവിലാടം,...
എരിയാൽ (www.k-onenews.in) :എസ്ഡിപിഐ എരിയാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ സ്കൂൾ വിദ്യാർഥികൾക്കുള്ള പുസ്തക  വിതരണത്തിന്റെ  ഉദ്ഘാടനം എസ്ഡിപിഐ മൊഗ്രാൽപുത്തൂർ ദുബായ് കമ്മിറ്റി ഭാരവാഹി ശാഫീ ഇൻഷാ ബ്രാഞ്ച്  സെക്രട്ടറീ സുഹൈൽ എരിയാലിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കബീർ ബ്ലാർക്കോട്, ബ്രാഞ്ച് പ്രസിഡന്റ് ആസിഫ് ഇൻഷാ, നൗഷാദ്, ഹബീബ്, അജ്സൽ തുടങ്ങിയവർ സമീപം.
മൊഗ്രാൽ പുത്തൂർ: (www.k-onenews.in) എസ് ഡി പി ഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയും ഇസാൻ ഗ്രൂപ്പ് ബാഗ്ലൂരും സംയുക്തമായി നിർദ്ധരരായ നാൽപതോളം  വിദ്യാർഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. കുന്നിൽ ജനസേവന കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ: റഫീഖ് പൗരപ്രമുഖൻ അന്തുമാൻ ഹാജിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെയും കുന്നിൽ ജനസേവനകേന്ദ്രത്തിന്റെയും പ്രവർത്തനം പ്രശംസനീയമാണെന്നും തുടർന്നും ഇത്തരം മാതൃകാപരമായ പ്രവർത്തനം...
തിരുവനന്തപുരം:(www.k-onenews.in)  ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും മേലാംകോട് വാര്‍ഡ് കൗണ്‍സിലറുമായ പാപ്പനംകോട് സജി(36) എന്ന സനിൽ കുമാറിനു വെട്ടേറ്റ സംഭവത്തിൽ രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകരെ അറസ്റ്റ്‌ ചെയ്തു. അട്ടക്കുളങ്ങര സ്വദേശികളായ സനോഫർ (35), സബീർ (32) എന്നിവരെയാണ് ഫോർട്ട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാർച്ച്‌ 30 വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച്‌ മുസ്ലിം കുടുംബത്തെ സജിയുടെ നേതൃത്വത്തിലെത്തിയ ആർഎസ്‌എസ്‌ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു....
മൊഗ്രാല്‍ പുത്തൂര്‍ (www.k-onenews.in) : പഞ്ചായത്തിലെ ഏക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഫാമിലി ഹെല്‍ത്ത് സെന്ററുമടക്കം പ്രധാന സ്ഥാപനങ്ങളെയും വിവിധ വാര്‍ഡുകളിലേക്കുമെത്താനുള്ള ജി എച് എസ് എസ് സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ ഭരണസമിതി സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരേ എസ്ഡിപിഐ രംഗത്ത്. ദിനേന നൂറുകണക്കിന് വിദ്യാര്‍ഥികളും രോഗികളുമടക്കം നിരവധി പേര്‍ യാത്രചെയ്യുന്ന ദേശീയ പാതയുമായി ബന്ധിക്കുന്ന ഈ റോഡ് തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇനിയും തിരിഞ്ഞു...
ബിഹാർ: (www.k-onenews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പൊളിച്ചെടുക്കി ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്. 8.5 ലക്ഷം ടോയ്‌ലെറ്റ് ഒരാഴ്ച്ച കൊണ്ട് ബിഹാറില്‍ നിര്‍മ്മിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് തേജ്വസി രംഗത്ത് വന്നിരിക്കുന്നത്. മോദി പറഞ്ഞത് ശരിയാണെങ്കില്‍ ഒരു മിനിറ്റില്‍ 84 കക്കൂസ് നിര്‍മിക്കണമെന്നാണ് തേജ്വസി പറയുന്നത്. കണക്ക് സഹിതമാണ് തേജ്വസിയുടെ മറുപടി. ട്വീറ്റിലൂടെയായിരുന്നു തേജ്വസി മോദിക്കതിരെ രംഗത്ത് വന്നത്. ‘ബിഹാറില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 8.5 ലക്ഷം...
ബെംഗളൂരു: (www.k-onenews.in) മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ മഹേഷ് വിക്രം ഹെഡ്ഗയെ വിട്ടയക്കണമെന്ന് ബി.ജെ.പി നേതാക്കള്‍. സംഘപരിവാറിനും ബി.ജെ.പിയ്ക്കും വേണ്ടി വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വാര്‍ത്താ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ സ്ഥാപകനാണ് മഹേഷ് വിക്രം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മഹേഷിനെ ഇന്നലെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മഹേഷിനെ അനുകൂലിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്. ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ്...
ബംഗളുരു: (www.k-onenews.in) കര്‍ണാടകയില്‍ ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം വെട്ടിലായി. സംഭവം വിവാദമായപ്പോള്‍ ബിജെപിയെ തോല്‍പിക്കാന്‍ ഏതു പാര്‍ട്ടിയുമായി കൂടുമെന്നാണ് ഉദ്ദേശിച്ചതെന്ന്സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കര്‍ണാടകയില്‍ ബിജെപിയെ തോല്‍പിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ നില്‍ക്കുന്ന ശക്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത സമ്മേളനത്തിനിടെ തന്നെ യെച്ചൂരി തന്റെ വാക്കുകള്‍ തിരുത്തി.സിപിഎം മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ്...
പാറ്റ്‌ന: (www.k-onenews.in) ബീഹാറിലെ വിവിധയിടങ്ങളിലായി അരങ്ങേറുന്ന വര്‍ഗീയ കലാപത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തിയും നിതീഷ് കുമാറിനെ പഴിച്ചും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ” നിതീഷ് കുമാറിന്റെ കഥ കഴിഞ്ഞിരിക്കുന്നു. ബീഹാറിന്റെ വിവിധയിടങ്ങളിലായി വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളേയും ബി.ജെ.പി കത്തിച്ചുകൊണ്ടിരിക്കുകയാണ്. ”ലാലു പ്രസാദ് യാദവ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദല്‍ഹിയിലെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പരിശോധനക്കായി എത്തിയപ്പോഴായിരുന്നു ലാലുവിന്റെ പ്രതികരണം. Dont Miss: ആന്റിബയോട്ടിക്‌ ഉപയോഗം കുതിച്ചുയരുന്നു,പ്രതിരോധ സംവിധാനത്തെ...
യുപി: (www.k-onenews.in) ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയോടുള്ള അതൃപ്തിയാണ് ജയസാധ്യത ഏറ്റവുമധികമുള്ള ബിജെപി ഇതര സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്നും രാഹുല്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ മത്സരിച്ച മിക്ക സ്ഥാനാര്‍ത്ഥികളും വിജയിച്ചത് മറ്റൊന്നും കൊണ്ടല്ല. അതേസമയം ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും നാമമാത്ര വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ‘ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ട്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ...