തിരുവനന്തപുരം: (www.k-onenews.in) എട്ടു ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ നേട്ടം കൊയ്ത് എൽഡിഎഫ്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മലപ്പുറം ജില്ലയിലെ പോത്തുകൽ പ‍ഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ഭരണം പിടിച്ച എൽഡിഎഫ്, മിക്ക വാർഡുകളും നിലനിർത്തുകയും ചില വാർഡുകൾ യുഡിഎഫിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബിജെപിക്കും സമ്പൂർണ നിരാശയാണ് ഇതുവരെയുള്ള ഫലങ്ങൾ നൽകുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാർഡുകൾ,...