ലിവര്‍പൂള്‍: (www.k-onenews.in) കഴിഞ്ഞ സീസണില്‍ ഏവരേയും അമ്പരപ്പിച്ച് കൊണ്ട് ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ലിവര്‍പൂള്‍ ഈ സീസണിലും ജയത്തോടെ അരങ്ങേറി. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലായും, സാദിയോ മാനെയും ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ സീസണിലേത് പോലെ ആക്രമണ ഫുട്‌ബോള്‍ തന്നെയാണ് ലിവര്‍പൂള്‍ കാഴ്ച വെച്ചത്. മുഹമ്മദ് സലാ ഒരു ഗോളും, സാദിയോ മാനെ 2 ഗോളുകളും നേടി....
മാഡ്രിഡ്: (www.k-onenews.in) ഇതിഹാസ താരങ്ങൾക്ക് അർഹിക്കുന്ന യാത്രയയപ്പു നൽകില്ലെന്ന വിമർശനങ്ങളെ കാറ്റിൽ പറത്താൻ റയൽ മാഡ്രിഡ് ഒരുങ്ങുന്നു. ഈ സീസണിൽ റയലിൽ നിന്നും യുവന്റസിലേക്കു ചേക്കേറിയ റൊണാൾഡോക്ക് വമ്പൻ യാത്രയയപ്പു പരിപാടികൾ പദ്ധതിയിട്ടാണ് തങ്ങൾക്കെതിരായ വിമർശനങ്ങളെ കഴുകിക്കളയാൻ റയൽ ഒരുങ്ങുന്നത്. 2019 വർഷത്തെ സാന്റിയാഗോ ബർണബൂ ട്രോഫിക്കു വേണ്ടിയുള്ള പോരാട്ടത്തിന് യുവൻറസിനെ ക്ഷണിക്കാൻ റയൽ ഒരുങ്ങുന്നുവെന്നാണ് സ്പാനിഷ് മാധ്യമം മാർക്ക പുറത്തു വിടുന്ന വാർത്ത. മത്സരത്തിനൊപ്പം റയലിനു സ്വപ്ന...
യുവന്റസ്: (www.k-onenews.in) റൊണാൾഡോയുടെ യുവൻറസിലേക്കുള്ള ട്രാൻസ്ഫർ ഫുട്ബോൾ ലോകത്തെ തന്നെ ഇളക്കി മറിച്ച ഒന്നാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. തുടർച്ചയായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ടു ബാലൺ ഡി ഓറും നേടിയതിന്റെ പ്രൗഢിയിലാണ് ഇറ്റാലിയൻ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫറിനു റൊണാൾഡോ യുവന്റസിലേക്കു ചേക്കേറിയത്. മുപ്പത്തിമൂന്നു വയസുകാരനായ ഒരു താരത്തിനു വേണ്ടിയാണ് യുവന്റസ് നൂറു ദശലക്ഷം യൂറോ മുടക്കിയതെന്നതു മാത്രം മതി എന്താണു ഫുട്ബോൾ ലോകത്തിനു റൊണാൾഡോയെന്നു മനസിലാവാൻ....
ആഴ്‌സണൽ: (www.k-onenews.in) വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച മെസ്യൂദ് ഓസില്‍ നയിച്ച ആഴ്‌സണലിന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കെതിരേ തകര്‍പ്പന്‍ ജയം. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് മത്സരത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ ജയിച്ചത്. ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഓസില്‍ ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലെത്തിയത്. അതുകൊണ്ട് തന്നെ മത്സരം ഏറെ ശ്രദ്ധയാര്‍കര്‍ഷിച്ചിരുന്നു. ഓസിലിന് കളിയറിയാത്തതാണ് ദേശീയ ടീം കുപ്പായം അഴിച്ചുവെക്കാന്‍...
ബംഗലൂരു: (www.k-onenews.in) സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനവുമായി ദ്രാവിഡിന്റെ മകന്‍ സമിത്ത് ദ്രാവിഡ്. ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സമിത്ത് ബാറ്റിംഗില്‍ അര്‍ധ സെഞ്ച്വറിയും നേടി. പുറത്താകാതെ 51 റണ്‍സാണ് സമിത്ത് സ്വന്തമാക്കിയത്. അണ്ടര്‍ 14 സ്‌കൂള്‍ ക്രിക്കറ്റിലായിരുന്നു 12കാരനായ സമിതിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ കേംബ്രിഡ്ജ് പബ്ലിക് സ്‌കൂളിനെയാണ് മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു. ഇതാദ്യമായല്ല സമിത്ത് തകര്‍പ്പന്‍ പ്രകടനം...
മുംബൈ: (www.k-onenews.in) ക്രിക്കറ്റിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും ഗ്ലാമര്‍ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 23.2 മില്യണ്‍ ഫോളോവേഴ്‌സാണ് കോഹ്‌ലിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം. ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിയ്ക്ക് ലഭിക്കുന്ന തുക കേട്ടാല്‍ ആരുമൊന്നു ഞെട്ടും. 1,20,000 യു എസ് ഡോളര്‍ അതായത് 82,45,000 ഇന്ത്യന്‍ രൂപ! ഇന്‍സ്റ്റാഗ്രാം ഷെഡ്യൂളര്‍ ഹോപ്പര്‍ എച്ച് ക്യുവാണ് ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണവും കമന്റ്‌സും മാനദണ്ഡമാക്കിയാണ് പട്ടിക...
33കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരിക ക്ഷമതയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. യുവന്റസില്‍ നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് റൊണാള്‍ഡോയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. (www.k-onenews.in) ഏഴ് ശതമാനമാണ് റൊണാള്‍ഡോയുടെ ബോഡി ഫാറ്റ്, 10 ശതമാനമാണ് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരത്തിന്റെ ശരാശരി അളവ്. 50 ശതമാനമാണ് ശരീരത്തില്‍ മസില്‍ മാസ്, 46 ശതമാനമാണ് ശരാരശരി താരത്തിന്റെ മസില്‍ മാസ്. കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ താരം ക്രിസ്റ്റ്യാനോയായിരുന്നു. മണിക്കൂറില്‍ 33.98...
ആഴ്‌സനല്‍: (www.k-onenews.in) ജര്‍മ്മന്‍ ടീമില്‍ നിന്നും രാജിവെച്ച മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഓസിലിന് പിന്തുണയുമായി ആഴ്‌സനല്‍ പരിശീലകന്‍ ഉനായ് എമരി. ആഴ്‌സനല്‍ അദ്ദേഹത്തിന് വീടുപോലെയാകുമെന്ന് എമരി പറഞ്ഞു. ഓസിലിന്റെ കാര്യത്തില്‍ വളരെ സന്തുഷ്ടനാണ് ഞാന്‍, ക്ലബ്ബിലെ എല്ലാ താരങ്ങളുടെയും ബഹുമാനം ഓസിലിനുണ്ട്. ജര്‍മ്മന്‍ ടീം വിടാനുള്ള ഓസിലിന്റെ തീരുമാനം വ്യക്തിപരമാണെന്നും അതിനെ മാനിക്കുന്നുവെന്നും എമരി പറഞ്ഞു. ആഴ്‌സനല്‍ എല്ലാ താരങ്ങള്‍ക്കും വീടുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ഓസിലിന് ടീമിന്റെ പിന്തുണയുണ്ടെന്നും ഈ സീസണിനെ കുറിച്ച്...
ബെര്‍ലിന്‍: (www.k-onenews.in) ജര്‍മ്മന്‍ താരം മെസൂട്ട് ഓസിലിനെ ഇകഴ്ത്തി സംസാരിച്ച ബയണ്‍ മ്യൂണിക്ക് പ്രസിഡന്റിനെതിരെ ഓസിലിന്റെ ഏജന്റ്. ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഓസിലിന്റെ ഏജന്റ് ബയണ്‍ പ്രസിഡന്റ് യൂലി ഹോനെസിനെതിരെ ആഞ്ഞടിച്ചത്. ”ഹോനെസിന്റെ സംസാരം വിഷയം മുഴുവന്‍ അട്ടിമറിക്കുന്നതാണ്. ജര്‍മ്മനിയിലെ വംശീയതയ്ക്കും അസമത്വത്തിനുമെതിരെ ഓസില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം ആണ് അയാളുടേത്” ഓസിലിന്റെ ഏജന്റ് എര്‍ക്കൂട്ട് സോഗറ്റ് പറഞ്ഞു. ”അയാള്‍ പറയുന്നത് ഒരുപാട് വര്‍ഷങ്ങളായി...
സിംബാവെ: (www.k-onenews.in) ഏകദിനക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമായി പാക് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാന്‍. 18 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഫഖര്‍ 1000 തികച്ചത്. 21 മത്സരങ്ങളില്‍ നിന്ന് ആയിരം തികച്ച വിവിയന്‍ റിച്ചാര്‍ഡ്‌സ്, കെവിന്‍ പീറ്റേഴ്‌സണ്‍, ജൊനാഥന്‍ ട്രോട്ട്, ക്വിന്റോണ്‍ ഡി കോക്ക്, ബാബര്‍ അസാം എന്നിവരുടെ റെക്കോര്‍ഡാണ് ഫഖര്‍ സമാന്‍ തിരുത്തിയത്. സിംബാവെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് 28കാരനായ ഫഖര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യന്‍...