ബംഗളൂരു: (www.k-onenews.in) രണ്ട് കിരീടങ്ങള്‍ നേടി തന്ന നായകനും ടീമിലെ ഏറ്റവും വലിയ താരവുമായ ഗൗതം ഗംഭീറിനെ നിലനിര്‍ത്താതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എല്ലാവരേയും ഞെട്ടിച്ചിരുന്നു. അപ്പോഴും ആര്‍.ടി.എം പ്രയോഗിച്ച് ഗംഭീറിനെ കൊല്‍ക്കത്ത നിലനിര്‍ത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ കണക്ക് കൂട്ടലും തെറ്റിച്ച് ഗംഭീറിനെ കൊല്‍ക്കത്ത വിട്ടു കൊടുക്കുകയായിരുന്നു. മുന്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഗംഭീറിനെ 2.8 കോടിയ്ക്ക് ടീമിലെത്തിക്കുകയായിരുന്നു. 2011 മുതല്‍ കൊല്‍ക്കത്തന്‍ ടീമിന്റെ അമരത്ത് ഗംഭീറുണ്ടായിരുന്നു....
സെഞ്ചൂറിയന്‍: (www.k-onenews.in) ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് സംസാരിച്ച് നായകന്‍ വിരാട് കോഹ്ലി. ഇന്ത്യയുടെ ടീം സെലക്ഷനെക്കുറിച്ചും വിദേശപര്യടനങ്ങളിലെ പരാജയങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് കോഹ്ലിയുടെ നിയന്ത്രണം വിട്ടത്. ”ഏതാണ് ആ ബെസ്റ്റ് ഇലവന്‍, നിങ്ങള്‍ പറയൂ, അതിനനുസരിച്ച് ഞാന്‍ കളിക്കാം” എന്നായിരുന്നു ടീമില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോഹ്ലിയുടെ മറുപടി കഴിഞ്ഞ 30 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചതിന്റെ കണക്ക് പറഞ്ഞ കോഹ്ലിയോട് കൂടുതല്‍ വിജയവും ഇന്ത്യയില്‍ നിന്നല്ലേ...