നബിദിന ദിവസം ചൂരിയിൽ പോലീസ് നടത്തിയ അതിക്രമം അപലപനീയം – എസ്‌ഡിപിഐ

0

കാസറഗോഡ്: (www.k-onenews.in) നബിദിന ദിവസം ബൈക്ക് റാലിയുമായി ബന്തപെട്ട് കറന്തക്കാടുണ്ടായ പ്രശ്നത്തിന്റെ പേരും പറഞ് ഒരു കൂട്ടം പോലീസുകാർ ചൂരിയിൽ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നബിദിനത്തിന്റെ ഭാഗമായി വിശ്വാസികൾ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിക്കുകയും പള്ളിയിൽ നമസ്ക്കരിക്കാൻ വന്നവരുടേതടക്കമുള്ള ബൈക്കുകൾ തകർക്കുകയും മദ്രസാ വിദ്ധ്യാർത്ഥികളടക്കമുള്ളവർക്ക് നേരെ ലാത്തി പ്രയോഗിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് എസ്ഡിപിഐ ചൂരി ബ്രാഞ്ച് പ്രസിഡണ്ട് ഷഫീഖ് ഗാസ

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു സംഘടന രഥയാത്ര നടത്തിയപ്പോൾ അതിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ ചൂരിയിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളോളം അഴിച്ചുമാറ്റാതിരുന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് ചൂരിയിൽ നബിദിനത്തിന്റെ തലേ ദിവസം മാത്രം സ്ഥാപിച്ച കൊടിതോരണങ്ങൾ സംഘർഷത്തിന്റെ പേരും പറഞ്ഞു നബിദിന ദിവസം തന്നെ നശിപ്പിച്ചത് ദുരുദ്ദേശപരമാണ്

വിശ്വാസികൾ സ്ഥാപിച്ച കൊടിതോരണങ്ങൾ പോലീസുകാർ അകാരണമായി നശിപ്പിക്കുന്നത് കണ്ടപ്പോൾ കാര്യം തിരക്കിയ നാട്ടുകാരോട് തട്ടിക്കയറുകയും സ്ഥലത്തുണ്ടായിരുന്ന എസ്ഡിപിഐ മധൂർ പഞ്ചായത്ത് സെക്രട്ടറി ബിലാൽ ചൂരിയെ ക്രൂരമായി മർദ്ധിക്കുകയും ചെയ്ത കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ബൈക്ക് റാലി നടത്തിയവർക്കെതിരെ കേസെടുത്ത പോലീസ് കറന്തക്കാട് വെച് യാത്രക്കാരുടേതടക്കമുള്ള വാഹനങ്ങൾക്ക് സോഡാകുപ്പിയെറിഞ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചവർക്കെതിരെയും പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ശരീഫ് ബട്ടംപാറ, സഫ്‌വാൻ സിഎഎസ്, നൗഷാദ്,അബ്ദുൽ അസീസ്, നിഷാദ് ചൂരി,
സാബിഖ് ഓൾഡ് ചൂരി,
എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here