സിനിമാ സ്റ്റൈലില്‍ അപകടമുണ്ടാക്കി ചാലക്കുടി ദേശിയ പാതയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; കവര്‍ന്നത് ഒരു കിലോയോളം സ്വര്‍ണം

0

തൃശൂര്‍: (www.k-onenews.in) ചാലക്കുടി ദേശീയ പാതയില്‍ സിനിമ സ്റ്റൈലില്‍ അപകടമുണ്ടാക്കി വന്‍ സ്വര്‍ണക്കവര്‍ച്ച. കാറില്‍ കടത്തുകയായിരുന്നു ഒരു കിലോ സ്വര്‍ണമാണ് അതിസാഹസികമായി അപകടമുണ്ടാക്കി കവര്‍ന്നെടുത്തത്.

സ്വര്‍ണമുണ്ടായിരുന്ന കാറില്‍ മറ്റൊരുകാര്‍ ഇടിപ്പിച്ച ശേഷം സ്വര്‍ണവുമായി കവര്‍ച്ച സംഘം കടന്നുകളയുകയായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും കൊടുവള്ളിക്ക് കൊണ്ടുപോകുയായിരുന്ന സ്വര്‍ണമാണ് ഇത്തരത്തില്‍ കവര്‍ന്നത്.

ഇന്നോവ കാറില്‍ എത്തിയ അഞ്ചംഗ സംഘം സ്വര്‍ണം കടത്തിയ കാറില്‍ ഇടിക്കുകയും തുടര്‍ന്ന് കാറിലുള്ളവരെ ആക്രമിച്ച് ഇന്നോവയില്‍ വന്ന രണ്ടുപേര്‍ കാറുമായി കടന്നുകളയുകയുമായിരുന്നു.

തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കാര്‍ കണ്ടെത്തി. കൊടുവള്ളി സ്വദേശികളുടെ പരാതിയെത്തുടര്‍ന്ന് ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലോഹത്തിലും സമാനമായ രീതിയില്‍ അപകടമുണ്ടാക്കി സ്വര്‍ണം കവര്‍ച്ച നടത്തുന്ന രംഗമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here