ശബരിമല വിഷയത്തില്‍ ലീഗും കോണ്‍ഗ്രസും അപകടകരമായ കളി കളിക്കുന്നു; സംസ്‌കാരം തകര്‍ക്കാന്‍ ബിജെപി അവരെ അനുവദിക്കില്ലെന്നും നരേന്ദ്രമോദി

0

ചെന്നൈ:(www.k-onenews.in) ശബരിമല വിഷയത്തില്‍ മുസ്‌ലീം ലീഗും കോണ്‍ഗ്രസും അപകടകരമായ കളി കളിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ സംസ്‌കാരം തകര്‍ക്കാന്‍ ബി.ജെ.പി അവരെ അനുവദിക്കില്ലെന്നും തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നടത്തിയ റാലികളില്‍ മോദി പറഞ്ഞു.

‘നിങ്ങള്‍ കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കും മുസ്‌ലീം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അതു ശുഷ്‌കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ട് ചെയ്യുകയെന്നാല്‍ ഭീകരരെ അഴിച്ചുവിടുക എന്നാണ്. അവര്‍ക്ക് വോട്ട് ചെയ്യുകയെന്നാല്‍ രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുകയെന്നാണ്.

സിഖ് കലാപത്തിലെ ഇരകള്‍ക്ക് ആരാണു നീതിയും ന്യായവും നല്‍കുക? കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ നടന്ന ദളിത് കൂട്ടക്കൊലകള്‍ക്കും ഭോപാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കും ആരാണു നീതി നടപ്പാക്കുക? ഇനി അതു നടപ്പിലാവുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതിനര്‍ഥം ഇതുവരെ അവര്‍ ചെയ്തതെല്ലാം അന്യായമായിരുന്നു എന്നാണ്. എപ്പോഴൊക്കെ കോണ്‍ഗ്രസ് ഭരണത്തില്‍ വന്നപ്പോഴും അപ്പോഴൊക്കെ അവര്‍ ഖജനാവ് കൊള്ളയടിച്ചിട്ടുണ്ട്.’- തേനിയിലും രാമനാഥപുരത്തുമായി നടന്ന റാലികളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here