സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ്; 888 പേർക്ക് സമ്പർക്കത്തിലൂടെ, 55 പേരുടെ ഉറവിടം വ്യക്തമല്ല, 679 പേര് രോഗമുക്തി നേടി, കാസർകോട് ജില്ലയിൽ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു,

0
0

തിരുവനന്തപുരം: (www.k-onenews.in) സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൊവിഡ്, 888 പേർക്ക് സമ്പർക്കത്തിലൂടെ, 55 പേരുടെ ഉറവിടം വ്യക്തമല്ല. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 679 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്ന് എത്തിയ 125 പേർക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 96 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

33 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തിൽ ഏറ്റവും അധികം പോസ്റ്റീവായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്.

നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കർ (72), കാസർകോട് സ്വദേശി അബ്ദുറഹിമാൻ(70), ആലപ്പുഴ സ്വദേശി സൈനുദ്ദീൻ(65), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36.

LEAVE A REPLY

Please enter your comment!
Please enter your name here