സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്; 375 പേർക്ക് സമ്പർക്കത്തിലൂടെ, 29 പേരുടെ ഉറവിടം വ്യക്തമല്ല, 794 പേര് രോഗമുക്തി നേടി, കാസർകോട് ജില്ലയിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു

0
0

തിരുവനന്തപുരം: (www.k-onenews.in) സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്, 375 പേർക്ക് സമ്പർക്കത്തിലൂടെ, 29 പേരുടെ ഉറവിടം വ്യക്തമല്ല. 794 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്ന് എത്തിയ 31 പേർക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 40 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും സ്ഥിരീകരിച്ചു. കണക്ക് പൂർണ്ണമല്ല ഇന്ന് ഉച്ചവരെയുള്ള കണക്കാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിശ്വാസികൾക്കും ഈദ് ആശംസകൾ നേർന്നു

തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂർ- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂർ-39 , കാസർകോട്- 28 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂർ-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂർ-47 , കാസർകോട്-4 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

21533 സാംപിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here