ജയവും പരാജയവും തീരുമാനിക്കാനായിരുന്നില്ല വോട്ടെടുപ്പ്; അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലെന്ന് യെച്ചൂരി

0

(www.k-onenews.in) പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം ഭേദഗതികളോടെ അംഗീകരിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ആര് ജയിച്ചു, ആര് തോറ്റു എന്ന് തീരുമാനിക്കാനുള്ളതായിരുന്നില്ല വോട്ടെടുപ്പ്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണ്. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത് മുന്‍ നിര്‍ത്തിയുള്ള തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിശ്ചയിക്കും. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും യെച്ചൂരി വിശദമാക്കി.

അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്ട്രീയനയമാണ് കരട് പ്രമേയത്തിലുള്ളത്. തെരഞ്ഞെടുപ്പ് തന്ത്രം തെരഞ്ഞെടുപ്പ് വരുമ്പോള്‍ തീരുമാനിക്കുന്നതാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തീരുമാനമനുസരിച്ചാണ് തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കുക എന്നും യെച്ചൂരി വിശദമാക്കി.

ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധനായെന്ന വാര്‍ത്ത യെച്ചൂരി തള്ളിയില്ല. ജനറല്‍ സെക്രട്ടി സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് തുടരുന്നത്. ജനറല്‍ സെക്രട്ടറിയായതുകൊണ്ടാണ് കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിക്കാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here