സിപിഎം ഏരിയാ കമ്മറ്റി അംഗത്തെ അറസ്റ്റ്‌ ചെയ്ത്‌ പരസ്യമായി ഉടുതുണിയില്ലാതെ നടത്തിച്ച സംഭവം ; പോലീസ്‌ നടപടിയിൽ സിപിഎം മൗനം വിവാദമാകുന്നു

0
1

കൊല്ലം:(www.k-onenews.in)

ബിജെപിക്കെതിരെ പ്രതിഷേധിച്ച സിപിഎം നേതാവിനെ അറസ്റ്റ്‌ ചെയ്ത്‌ പരസ്യമായി ഉടുതുണിയില്ലാതെ നടത്തിച്ച പോലീസ്‌ നടപടി വിവാദമാവുന്നു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ കഴിഞ്ഞ ദിവസം കൊല്ലം ചന്ദനത്തോപ്പിൽ ബിജെപി സംഘടിപ്പിച്ച പ്രകടനത്തിനെതിരെ നാട്ടുകാരുടെ സംയുക്ത പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതേ തുടർന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗവും പ്രാദേശിക നേതാവുമായ മുഹമ്മദ്‌ ഷാനിനെ പോലീസ്‌ ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ്‌ ചെയ്ത്‌ ഉടുതുണി പോലുമില്ലാതെ പരസ്യമായി നടത്തിക്കുകയും ചെയ്ത സംഭവമാണ് വിവാദമായിരിക്കുന്നത്‌.
മുഹമ്മദ്‌ ഷാനിനെ പോലീസ്‌ അർധ നഗ്നനാക്കി നടത്തിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിരിക്കയാണ്.
അതേ സമയം, ഇദ്ദേഹത്തിന്റെ ചിത്രം എസ്ഡിപിഐ പ്രവർത്തകനാണെന്ന വ്യാജേന സംഘപരിവാർ അനുകൂലികളും ഇടതു പ്രവർത്തകരും ഒരു പോലെ പ്രചരിപ്പിച്ചതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കയാണ്. (www.k-onenews.in) ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവിനെതിരെയുണ്ടായ ഈ പോലീസ്‌ നടപടിയിൽ മൗനം പാലിക്കുകയും, സ്വന്തം പാർട്ടി പ്രവർത്തകനെ പാർട്ടിക്കാർ തന്നെ എസ്ഡിപിഐ പ്രവർത്തകനെന്ന് പ്രചരിപ്പിക്കുമ്പോഴും അത്‌ തിരുത്താൻ തയ്യാറാവാത്ത സിപിഎം നേതൃത്വത്തിന്റെ നടപടിയിൽ അണികളിൽ രോഷം ഉയരുകയാണ്.

കേരളത്തിൽ സിഎഎ-എൻആർസി അനുകൂല പരിപാടി നടക്കുന്ന പ്രദേശങ്ങളിലൊക്കെ ജനകീയമായി നാട്ടുകാർ പ്രതിഷേധിച്ചു വരുന്നത്‌ ബിജെപിക്ക്‌ കനത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്‌. അതിനിടയിലാണ് ചന്ദനത്തോപ്പിലും പ്രതിഷേധം നടന്നത്‌. എന്നാൽ ഏരിയാ കമ്മറ്റി അംഗം മുഹമ്മദ്‌ ഷാനിനെതിരെ പാർട്ടി നടപടിയുണ്ടായേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്‌. സംഘപരിവാറിനെതിരെ പ്രതികരിക്കുന്ന മുസ്‌ലിം സമുദായത്തിൽ പെട്ട സിപിഎം പ്രവർത്തകരെ പോലും സംശയത്തോടെ വീക്ഷിക്കുന്ന സിപിഎം നേതൃത്വത്തിന്റെ സമീപനം ഏറെ വിവാദങ്ങൾക്ക്‌ തിരികൊളുത്തിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here