“സേട്ട്‌ സാഹിബിനെ പോലും വിഘടനവാദിയായി ചിത്രീകരിച്ച സിപിഎം ഇതിലപ്പുറവും പറയും”.,- പിണറായിക്ക്‌ മറുപടിയുമായി മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

0
1

എറണാകുളം:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന മഹല്ല് കമ്മറ്റികളെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക്‌ മറുപടിയുമായി മൂവാറ്റുപുഴ അഷ്റഫ്‌ മൗലവി രംഗത്ത്‌.
അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ;

“പിണറായി, ഭയപ്പെടുത്താൻ നോക്കണ്ട…!”

ശരീഅത്ത് വിഷയത്തിൽ സംഘപരിവാറിനോടൊപ്പം മുസ്ലീം വിരുദ്ധപക്ഷത്ത് നിലയുറപ്പിച്ചു., സംവരണത്തിൽ ‘ക്രീമിലെയർ’ വാദം കൊണ്ടുവന്ന് സവർണരോടൊപ്പമാണ് എന്ന് ബോധ്യപ്പെടുത്തി.,
സേട്ടു സാഹിബിന്റെ മുസ്ലീം വ്യക്തിത്വത്തെ ആക്ഷേപിക്കുകയും വിഘടനവാദിയായി ചിത്രീകരിക്കുകയും ചെയ്തു.,
അൻവാർശേരിയിൽ റെയ്ഡ് നടത്തി കള്ളക്കഥകൾ സൃഷ്ടിച്ച് പാർട്ടിയും ദേശാഭിമാനിയും മഅദനിയെ തേജോവധം ചെയ്തു., കൊയമ്പത്തൂർ കലാപത്തിൽ പ്രതി ചേർത്ത് തമിഴ്നാട് സർക്കാരിനു കൈമാറിയത് ഭരണ നേട്ടമായി പ്രസിദ്ധീകരിച്ചു.,
മഅദനിയുമായി ബന്ധമുള്ള നൂറുകണക്കിനു ചെറുപ്പക്കാരെ പാർട്ടി ഗുണ്ടകളെയും പോലീസിനെയും ഉപയോഗപ്പെടുത്തി മൃഗീയമായി പീഡിപ്പിച്ചു.,
എൺപതുകൾ മുതൽ നാദാപുരത്ത് നൂറുകണക്കിനു മുസ്ലീം ഭവനങ്ങൾ കൊള്ളയടിക്കുകയും പള്ളികൾ മലീമസപ്പെടുത്തുകയും വിശുദ്ധ ഖുർആൻ കത്തിക്കുകയും ചെയ്തത് മാക്സിസ്റ്റ് വർഗ സിദ്ധാന്തമാണെന്ന് സ്ഥാപിച്ചു.,
മലപ്പുറത്തുകാർ തീവ്രവാദികളും ഇസ്ലാം പ്രാകൃതമതവുമാണ് എന്ന് സി.പി.എം.ബുദ്ധിജീവികൾ വിശദീകരിച്ചു., ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ പ്രസ്താനമാണെന്ന് ആക്ഷേപിച്ച് മനു വാദികൾക്ക് ആശ്വാസമേകി., ഭൂമിക്ക് വേണ്ടി സമരം നടത്തിയ ആദിവാസികളെ മാവോവാദികളാക്കി., ഭയാശങ്ക വിതച്ച് ഏകപക്ഷീയമായി ദളിത്- മുസ്ലീം വിരുദ്ധ കലാപങ്ങൾ കൊണ്ട് രാജ്യത്തെ വരുതിയിലാക്കാൻ ശ്രമിച്ച അർ.എസ്.എസ്സിനെതിരേ പ്രായോഗിക പ്രതിരോധം അനിവാര്യമാണ് എന്ന് പൊതുജനങ്ങളോട് വിളിച്ചു പറഞ്ഞതിന്റെ പേരിൽ പോപുലർ ഫ്രണ്ടിനെ അന്താരാഷ്ട്ര ഭീകരവാദികളാക്കി,. ഭയരഹിതവും വിശപ്പുരഹിതവുമായ മുദ്രാവാക്യമുയർത്തി സാമൂഹ്യനീതിയിലധിഷ്ഠിതമായ രാഷ്ട്ര നിർമിതിക്കു വേണ്ടി ഗുജറാത്തിലുൾപ്പെടെ നേരോടെ നിർഭയം പ്രവർത്തിച്ചു പോരുന്ന എസ്.ഡി.പി.ഐയെ നുഴഞ്ഞു കയറ്റക്കാരും അപകടകാരികളുമാക്കി ചിത്രീകരിക്കുന്നു.,
അതെ, പിണറായി വരേണ്യ ബ്രാഹ്മണ്യ രാഷ്ട്രീയത്തേയും സംഘ പരിവാർ ഫാഷിസ്റ്റ് ഭീകരതയേയും ചോദ്യം ചെയ്യാനും അതിജീവിക്കാനും ആശയ അടിത്തറയും ഇച്ഛാശക്തിയും സ്വതബോധവുമുള്ള തലമുറ ഉയർത്തെഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴെല്ലാം നിങ്ങളുടെയും ഫാഷിസ്റ്റുകളുടെയും ഭാഷയും ശൈലിയും ഒന്നു തന്നെയായിരുന്നു. ഇനിയതു നടക്കില്ല. ഇസ്ല്ലാമിസ്റ്റുകളും അംബേദ്കറിസ്റ്റുകളും ഉൾക്കൊള്ളുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ താങ്കളുടെ മുഖത്ത് വിരൽ ചൂണ്ടി പറയുന്നു…

“പിണറായി, ഭയപ്പെടുത്താൻ നോക്കണ്ട…!”

LEAVE A REPLY

Please enter your comment!
Please enter your name here