ഹര്‍ത്താലിന്റെ മറവിൽ അക്രമം; ഇതുവരെ അറസ്റ്റിലായത് 1369 പേര്‍: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ

0

കോഴിക്കോട്: (www.k-onenews.in) ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പാലക്കാടും മഞ്ചേശ്വരത്തും നെടുമങ്ങാടും ഒപ്പം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും വടകരയിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ.

തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റൂറല്‍ എസ്. പി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അടുത്ത മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ഇന്നലെ മുതല്‍ കടുത്ത സംഘര്‍ഷമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്.

ഇന്നലെ കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ രാത്രി 11: 30 ന്‌ബോംബേറ് ഉണ്ടായിരുന്നു. ഇതിന് പുറമെ കണ്ണൂരിലും തിരുവനന്തപുരത്തും ബോംബേറ് ഉണ്ടായിരുന്നു.

ഹര്‍ത്താല്‍ ദിനമായ ഇന്നലെ കോഴിക്കോട് മിഠായി തെരുവിലും വലിയ സംഘര്‍ഷങ്ങളാണ് നിലനിന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കു നേരെ ബി.ജെ.പി, ആര്‍.എസ്,എസ്് പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്.

പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. അക്രമത്തില്‍ വ്യാപാരികള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here