തീവ്രവാദികള്‍ക്ക് സഹായം ചെയ്തു കൊടുത്തെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനെ വിട്ടയച്ചു

0
1

(www.k-onenews.in) തീവ്രവാദികള്‍ക്ക് സഹായം ചെയ്തു കൊടുത്തെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി റഹീമിനെ വിട്ടയച്ചു. ലഷ്‌കര്‍ ഇ ത്വയ്ബയില്‍പെട്ട ആറ് പേര്‍ തമിഴ്‌നാട്ടില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്ക് കേരളത്തില്‍ നിന്നും സഹായം നല്‍കിയത് കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹിമാണെന്ന് ആരോപണമുണ്ടായിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന സാഹചര്യത്തില്‍ വിട്ടയച്ചതെന്നാണ് സൂചന. എന്നാല്‍ ഇന്ന് രാവിലെ 11 ന് വീണ്ടും ഹാജരാകണമെന്ന് റഹീമിനോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

തുടര്‍ന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തിയ റഹീമിനെ നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച റഹീമിനെ ശനിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ശേഷം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് വിട്ടയച്ചത്. 27 മണിക്കൂര്‍ എന്‍.ഐ.എ അടക്കമുള്ള വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

എന്നാല്‍, നാളെ രാവിലെ 11 ന് വീണ്ടും ഹാജരാകണമെന്ന് റഹിമിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. റഹീമിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയിരുന്ന കുടുംബത്തോടൊപ്പമാണ് റഹീമിനെ വിട്ടയച്ചത്. റഹീമിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here