പൂരപ്പറമ്പില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ചെഴുതിയ ഹസ്‌നക്ക് നേരെ സൈബര്‍ ആക്രമണം

0

തൃശൂര്‍: (www.k-onenews.in) പൂരത്തിന് പോയപ്പോഴുണ്ടാവുന്ന തന്റെ ദുരനുഭവം പങ്ക് വെച്ച ഹസ്‌ന ഷാഹിദ ജിപ്സിക്കെതിരെ സൈബറാക്രമണം. തൃശൂര്‍ പൂരപ്പറമ്പില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് ഹസ്‌ന എഴുതിയ കുറിപ്പിനെതിരെയാണ് സൈബര്‍ ആക്രമണം ശക്തമായത്.

തൃശൂര്‍ പൂരത്തിന് പോയപ്പോഴുണ്ടായ തന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് പൂരപ്പറമ്പില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം ഹസ്ന ശ്രദ്ധയില്‍പ്പെടുത്തിയത്. ‘അക്കൊല്ലം തൃശ്ശൂര്‍ പൂരത്തിനും പോയി. ജാക്കി’ വെപ്പെന്ന ഓമനപ്പേരില്‍ ഇവിടത്തെ പുരുഷന്‍മാര്‍ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിന്റെ കിലോമീറ്ററുകള്‍ നീളുന്ന കാഴ്ചയാണവിടെ. രണ്ടു കൈയും വിടര്‍ത്തി പെണ്ണുങ്ങള്‍ക്ക് നടുവിലൂടെ നടന്ന് പോയി ചന്തിയില്‍ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം.’ എന്നും പറഞ്ഞാണ് ഹസ്ന തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചത്.

ഹസ്‌ന എഴുതിയ കുറിപ്പിന് താഴെ അശ്ലീല ട്രോളുകളും കമന്റുകളുമായി നിരവധിയാളുകാണ് എത്തിയത്. ഫേസ്ബുക്കില്‍ എങ്ങനേലും ഫേമസാവന്‍ ആണിനെ കുറ്റം പറഞ്ഞാ മതീന്നായിപ്പോ. എന്നും ആദ്യം ശബരിമലയായിരുന്നു ഇപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന് നേരെയാണ് എന്നും ചിലര്‍ പറയുന്നു.

ഹസ്‌നയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ട്. ”കഷ്ടം പൂരത്തിന് വരുന്ന പുരുഷന്മാരെല്ലാം പെണ്ണുപിടിക്കാന്‍ ആണെന്ന് കൊള്ളാം അപ്പോള്‍ പൂരത്തിന് വരുന്ന സ്ത്രീകള്‍ ഇതൊക്കെ ആസ്വദിക്കുണ്ട് അതുകൊണ്ടാണല്ലോ ഇത്രയും സ്ത്രീകളുടെ തള്ളിക്കയറ്റം”

”ഒരു പ്രത്യേക അറിയിപ്പൊണ്ട്… പൂരം കാണാന്‍ പോകുന്ന ആണുങ്ങളെല്ലാം ഓരോ ലിറ്റര്‍ കടുക്കവെള്ളം കുടിച്ചിട്ട് പോവുക……ഉദ്ദരിച്ച ലിഗത്തില്‍ തട്ടി കിളിപോയ ചേച്ചിയുടെ പരാതിയെ.. മാനിച്ചാണ്…. ഈ അറിയിപ്പ്…’ ഇത്തരത്തിലാണ് കമന്റുകള്‍

”ഹസ്‌നയുടെ മതം പറഞ്ഞുകൊണ്ടും ചിലര്‍ കമന്റിടുന്നുണ്ട്.നിന്റെയൊക്കെ അസഹിഷ്ണുത മനസ്സിലാവുന്നുണ്ട് പര്‍ദ്ദയുമിട്ട് മോന്ത പോലും ആരേയും കാണിക്കാന്‍ പറ്റാത്ത കൊതി കെറുവല്ല പെണ്ണേ നിനക്ക്? എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

”ഇവളൊക്കെ ആളാവാനും ഹിന്ദു പൂരങ്ങളെ അവഹേളിക്കാനും നോക്കുന്ന സുടാപ്പി വര്‍ഗമാണ്, നീ സിറിയയിലും അഫ്ഘാനിലും, ഇറാക്കിലും, പെണ്‍കുട്ടികളെ പരസ്യമായി വില്‍ക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടില്ലേ, അതിനൊന്നും നിന്റെ പ്രതികരണം കണ്ടില്ലല്ലോ, പിന്നെ നിന്റെ അനുഭവത്തില്‍ നിനക്കുണ്ടായതാണെങ്കില്‍ നീ അതു തപ്പി പോയത് തന്നെ ആയിരിക്കും,” എന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം ഹസ്‌നയെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹസ്ന പറഞ്ഞത് തീര്‍ത്തും ശരിയാണെന്നും തൃശൂര്‍ പൂരത്തിനിടയില്‍ മാത്രമല്ല ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകള്‍ പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നാണ് ഹസ്നയെ പിന്തുണച്ചു രംഗത്തുവന്നവര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here