ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചതിന് ദലിത് കൗമാരക്കാരനെ ഉയർന്ന ജാതിക്കാരായ യുവാക്കൾ വീട്ടിൽ കയറി വെടിവച്ചു കൊന്നു

0
0

അമോര്‍ഹ: (www.k-onenews.in) ക്ഷേത്രത്തില്‍ കയറി പ്രാര്‍ഥിച്ചതിന്റെ പേരില്‍ മേല്‍ജാതിക്കാരായ യുവാക്കള്‍ ദളിത് കൗമാരക്കാരനെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അമോര്‍ഹയില്‍ ശനിയാഴ്ച്ചയാണ് സംഭവം. ദോംകേഡ ഗ്രാമത്തിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന വികാസ് ജാദവ് എന്ന 17കാരനെയാണ് നാല് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊന്നത്.

നേരത്തെ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തന്റെ മകന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വികാസ് ജാദവിന്റെ പിതാവ് ഓം പ്രകാശ് പറഞ്ഞു.

“എന്റെ മകന്‍ ക്ഷേത്രത്തില്‍ കയറുന്നതിനെ ചൊല്ലി മാര്‍ച്ച് 31ന് ചൗഹാന്‍ വിഭാഗത്തില്‍ പെട്ട ചില യുവാക്കള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. എന്തിനാണിങ്ങനെയെന്ന് ഞങ്ങള്‍ക്കറിയില്ല. ഇതുപോലെ വിവേചനം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. അന്ന് അവര്‍ എന്റെ മകനെ തല്ലുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ചില പ്രദേശവാസികളാണ് രക്ഷിച്ചത്”

ഓം പ്രകാശ് ജാദവ്

ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. ഹോറം ചൗഹാന്‍, ലാല ചൗഹാന്‍ എന്നിവര്‍ ശനിയാഴ്ച്ച രാത്രി വീട്ടിലെത്തി ഉറങ്ങി കിടന്ന മകനെ വെടിവെച്ചുകൊന്നുവെന്നാണ് ഓം പ്രകാശ് പറയുന്നത്. വിവരമറിഞ്ഞ ഗ്രാമീണരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ദൃക്‌സാക്ഷികളുടെ പരാതിയില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് അംറോഹ എസ്.പി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here