പാടിയും പറഞ്ഞും വരച്ചും ഫാഷിസത്തിനെതിരേ സോഷ്യല്‍ ഫോറം ഐക്യദാര്‍ഢ്യ സംഗമം

0

ദമ്മാം: (www.k-onenews.in) പാടിയും പറഞ്ഞും വരച്ചും ഹിന്ദുത്വ ഫാഷത്തിന്റെ ക്രൂരത വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യാ ഘടകം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം വേറിട്ട അനുഭവമായി. ഒരു മാസം നിണ്ടുനിന്ന ഫാഷിസത്തെ ചെറുക്കുക, ജനാധപത്യം സംരക്ഷിക്കുക കാംപയിന്റെ സമാപനമായാണ് പ്രവാസലോകത്തെ മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, സാഹിത്യ രംഗത്തെ പ്രമുഖരെ അണിനിരത്തി ദമ്മാം ബദര്‍ റബീ ഓഡിറ്റോറയത്തില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തിയത്. പ്രമുഖ എഴുത്തുകാരി സോഫിയ ഷാജഹാന്‍ കവിത ആലപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസര്‍ കൊടുവള്ളി കാംപയിന്‍ സന്ദേശം നല്‍കി. സിഗ്നേച്ചര്‍ കാംപയിന്റെ ഉദ്ഘാടനം എഴുത്തുകാരി ഡോ. ഫൗഷ ഫൈസല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കവി സഈദ് ഹമദാനി, റൗഫ് ചാവക്കാട്, ഷര്‍നാസ് അഷ്‌റഫ്, അബ്ദുര്‍റഹ്മാന്‍ ഹുദവി അറക്കല്‍, മുഹ്‌സിന്‍, സലിം മുഞ്ചക്കൽ ഫാഷിസ്റ്റ് വിരുദ്ധ കവിതകള്‍ ആലപിച്ചു.

മീഡിയ ഫോറം പ്രതിനിധി പി ടി അലവി, പ്രവാസി സാംസ്‌കാരിക വേദി നേതാവ് ശബീര്‍ ചാത്തമംഗലം, ഐഎംസിസി നാഷനല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഫീദ് കൂരിയാടന്‍, പി സി എഫ് കേന്ദ്ര കമ്മിറ്റിയംഗം സജീവ് കൊട്ടാരക്കര, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രധിനിധികളായ മൂസക്കുട്ടി കൊണ്ടോട്ടി, അബ്ദുള്ള കുറ്റ്യാടി, സോഷ്യൽ ഫോറം കേന്ദ്ര
കമ്മിറ്റിയംഗം നാസർ ഒടുങ്ങാട്, വിമന്‍സ് ഫ്രറ്റേണിറ്റി പ്രതിനിധികളായ തസ്‌നിം സുനീര്‍, അസീല ഷറഫുദ്ദീന്‍ സംസാരിച്ചു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി സ്വാഗതം പറഞ്ഞ പരിപാടിയില്‍ അബ്ദുല്‍ അലി കളത്തിങ്ങല്‍ അവതാരകനായിരുന്നു. പങ്കെടുത്ത മുഴുവന്‍ പേരും ഫാഷിസത്തിനെതിരേ ഐക്യദാര്‍ഢ്യ മനുഷ്യച്ചങ്ങല തീര്‍ത്തു. നാനാത്വത്തില്‍ ഏകത്വം പ്രമേയക്കിയ കുട്ടികളുടെ പ്രദര്‍ശനവും തല്‍സമയ കാര്‍ട്ടൂണ്‍ വരച്ച് വിദ്യാര്‍ഥി പ്രതിനിധികളായ ഫിദ മൂസക്കുട്ടി, ഖദീജ സലിം എന്നിവര്‍ ഫാഷിസത്തിനെതിരേ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും വേറിട്ട അനുഭവമായി. കാംപയിനോടനുബന്ധിച്ച് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പിടിമുറുക്കുന്ന ഹിന്ദുത്വ ഫാഷിസം വിഷയത്തില്‍. നടത്തിയ പ്രബന്ധരചനാ. മല്‍സരത്തില്‍ സമ്മാനാര്‍ഹരായ മുഹമ്മദലി കട്ടത്തട്ക, ഷബാന ഹനീഫ്, ഷംനാദ് ഷറഫുദ്ദീന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫാറൂഖ് വവ്വാക്കാവ്, വിമന്‍സ് ഫ്രറ്റേണിറ്റി പ്രതിനിധി ഷമീന നൗഷാദ്, ഫോറം സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അന്‍സാര്‍ കോട്ടയം വിതരണം ചെയ്തു. യുവകലാ സാഹിതി തോപ്പില്‍ ഭാസി നാടക സംഘത്തിന്റെ ഷൈജു അന്തിക്കാട് സംവിധാനം നിര്‍വഹിച്ച ഒരു ദേശം നുണപറയുന്നു എന്ന നാടകവും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

Videoleap-7D1A3D36-DF63-4675-805C-F541A8B6750C

സിറാജുദ്ദീന്‍ ശാന്തിനഗര്‍, സലിം മുവാറ്റുപുഴ, അഷ്‌റഫ് മേപ്പയൂര്‍, അലി മാങ്ങാട്ടൂര്‍, സാബിര്‍, മൂസാന്‍ പൊന്മള, റഹീസ് കടവിൽ, സാബിത് പള്ളിമുക്ക്, മുഹമ്മദ് യാസീൻ, ഫിറാസ്, സാജിത മൂസക്കുട്ടി, ബുഷ്‌റ സലാം, ഉനൈസ അമീർ, ഫൗസിയ അൻസാർ,  സൽ‍മ അഷ്‌ക്കർ,  സാജിത നമീർ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here