ആശുപത്രി ആക്രമണം; നാലു പേർ പ്രതിരോധിക്കാനിറങ്ങിയപ്പോൾ പിന്തിരിഞ്ഞോടിയത്‌ കൊലക്കേസ്‌ പ്രതിയടക്കം ഇരുപതോളം ആർഎസ്‌എസ്‌ ക്രിമിനലുകൾ

0
1

കാസർഗോഡ്‌:(www.k-onenews.in)

കഴിഞ്ഞ ദിവസം കെയർവെൽ ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ട സംഘപരിവാർ അക്രമികളെ ചെറുത്തു നിന്നത്‌‌ വെറും നാലു യുവാക്കൾ., പ്രതിരോധത്തിനിറങ്ങിയ യുവാക്കളുടെ ആർജ്ജവത്തിനു മുന്നിൽ പിന്തിരിഞ്ഞോടിയതാവട്ടെ കൊലക്കേസ്‌ പ്രതികൾ ഉൾപ്പെടെയുള്ള‌ ഇരുപതോളം വരുന്ന സംഘപരിവാർ അക്രമി സംഘം.

ഇന്നലെ രാത്രി എട്ടു മണിയോടെ ഉളിയത്തടുക്ക ഐ.എ.ഡി ജങ്ഷനിൽ നിർത്തിയിട്ട കാറിന്റെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കെയർവെൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്‌.
പരിക്കേറ്റവരെ കാണാനെത്തിയ കൊലക്കേസ് പ്രതി മഹേഷും മറ്റു സംഘപരിവാർ പ്രവർത്തകരും യാതൊരു പ്രകോപനവുമില്ലാതെ ആസ്പത്രിക്കകത്ത് വെച്ച് കണ്ണിൽ കണ്ടവരെയെല്ലാം മർദ്ദിക്കുകയായിരുന്നു.

ഇതിനിടെ ഡോക്ടർ ജയദേവ് കങ്കിലയുടെ പരിശോധനാ മുറിയുടെ ഗ്ലാസ് വാതിൽ അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് അക്രമി സംഘം ലേബർ റൂമിനു സമീപത്തെത്തുകയും പ്രസവത്തിനായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ബന്ധുക്കളെ മർദ്ധിക്കാനൊരുങ്ങുകയും ചെയ്‌തു. എന്നാൽ യുവതിയുടെ ഭർത്താവും സഹോദരനും മറ്റൊരു ബന്ധുവും ചേർന്ന് അക്രമികളെ ചെറുത്തു നിൽക്കുകയും ശക്തമായി പ്രതിരോധിക്കാനും തുടങ്ങിയതോടെ സംഘപരിവാർ ക്രിമിനലുകൾക്ക്‌ അടിപതറുകയായിരുന്നു. നുള്ളിപ്പാടി സ്വദേശികളായ ബന്ധുക്കളുടെ ആദ്യ പ്രത്യാക്രമണത്തിൽ തന്നെ സംഘപരിവാർ അക്രമി സംഘത്തിലെ ഒരാൾ ബോധരഹിതനായി നിലംപരിശായതോടെ കൊലക്കേസ്‌ പ്രതിയടക്കമുള്ള സംഘം ജീവനും കൊണ്ടോടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ആ
പ്രതിരോധം ഉണ്ടായിരുന്നില്ലെങ്കിൽ ആശുപത്രി മുഴുവനായും സംഘപരിവാർ ഭീകരർ അടിച്ചു തകർക്കുമായിരുന്നു എന്ന് ഇവർ അടിവരയിടുന്നു.

ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ എസ്ഡിപിഐ നുള്ളിപ്പാടി ബ്രാഞ്ചിലെ പ്രവർത്തകന്റെ നേതൃത്വത്തിൽ സമയോചിതമായി ഇടപെടുകയും അക്രമികളെ തുരത്തിയോടിച്ച്‌ തങ്ങളുടെ ജീവൻ രക്ഷിക്കുകയും ചെയ്ത ഈ യുവാക്കളോട്‌ ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് രോഗികളും കൂട്ടിരിപ്പുകാരും ഒരുപോലെ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here