വിവാദകാലത്തിന് വിട, സ്വന്തം ക്ലിനിക്ക് തുടങ്ങി ഡോക്ടര്‍ ഹാദിയ

0

മലപ്പുറം:(www.k-onenews.in) മതമാറ്റത്തില്‍ തുടങ്ങി വിവാഹവും കോടതി കയറ്റവുമൊക്കെയായി കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഹാദിയയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ച വിധി പുറപ്പെടുവിച്ച ദിവസം സുപ്രീം കോടതി ഹാദിയയോട് ഒരു കാര്യം കൂടി പറഞ്ഞിരുന്നു. എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് പഠിക്കണം, ‘പഠിച്ച് മിടുക്കിയാകണം’ എന്നായിരുന്നു പരമോന്നത കോടതി സ്നേഹത്തോടെ ഹാദിയയോട് പറഞ്ഞത്.

വിവാദങ്ങളും വേദനകളും മാറ്റിവച്ച് പഠിച്ച ഹാദിയ അത് പാലിച്ചിരിക്കുന്നു. മിടുക്കിയായി പഠിച്ച ഹാദിയ, ഡോക്ടറായി ഇപ്പോഴിതാ ക്ലിനിക്കും തുടങ്ങിയിരിക്കുന്നു. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ തുറന്നത്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here