കല്ലങ്കൈ അർജാൽ പ്രദേശത്തെ കുടിവെള്ളത്തിന് ശാശ്വത പരിഹാരം കാണുക-
എസ്ഡിപിഐ

0
0

കല്ലങ്കൈ: (www.k-onenews.in) അർജാൽ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കല്ലങ്കൈ ബ്രാഞ്ച് പ്രസിഡന്റ് സവാദ് കല്ലങ്കൈ വാട്ടർ അതോറിറ്റി ആസിസ്റ്റന്റ് എഞ്ചിനിയർക്ക് പരാതി നൽകി.

14-ആം വാർഡ് കല്ലങ്കൈ അർജാൽ പ്രദേശത്തെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് നിരവധി പരാതികളും സമരങ്ങളും നടത്തിയതിന്റെ ശ്രമഫലമായി ഏഴ്‌ മാസം മുൻപ് ബോർവെൽ കുഴിക്കുകയും കഴിഞ്ഞ മാസം 24/08/2020ന്  പൈപ്പ് ഇറക്കാനും മോട്ടോർ ഫിറ്റ്‌ ചെയ്യാനും കരാറുകാരും സ്ഥലത്തെ ചില നേതാക്കളും വന്ന് ബോർവെല്ലിൽ മോട്ടോർ ഇറക്കി 14-ആം വാർഡിന്റെ വികസനം എന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയത്.
ഏഴ്‌ മാസത്തെ കാല താമസം നേരിട്ടത് കാരണം ബോറിനകത്ത് ചളിയും മണ്ണും കെട്ടിക്കിടന്ന് നൂറു മീറ്റർ പോലും പൈപ്പ് ഇറക്കാൻ സാധിക്കാതെ കരാറുകാരും ഉദ്യോഗസ്ഥരും തിരിച്ചു പോകുകയാണ് ഉണ്ടായത്.

എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് സവാദ് കല്ലങ്കൈ നിവേദനത്തിൽ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here