കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാന്‍ പാടില്ല; കാരണം ഇതാണ്

0

മുരിങ്ങയിലക്കറി നമ്മള്‍ മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്. ഒരുപാട് പോഷകസമ്പന്നമാണ് മുരിങ്ങയില. വൈറ്റമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്. (www.k-onenews.in) മുരിങ്ങയില. എന്നാല്‍ കര്‍ക്കിടകമാസത്തിൽ മുരിങ്ങ ഇല  വിഭവങ്ങൾ പാകം ചെയ്യാൻ പാടില്ല എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്‌. കര്‍ക്കിടകത്തില്‍ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങള്‍. മറ്റുള്ള ഇലകൾക്കൊന്നും ഇല്ലാത്ത ഒരു പ്രത്യേകത എന്ത് കൊണ്ടാണ് മുരിങ്ങയിലക്ക് മാത്രം ബാധകം ? വര്ഷം മുഴുവന്‍ കഴിക്കാന്‍ സാധിക്കുന്ന മരിങ്ങയിലയെ എന്തിനാണ് കര്‍ക്കിടകത്തില്‍ പുറത്തു നിര്‍ത്തുന്നത്?

പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു. കാരണം ഇതു നില്‍ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്‍റെ തടിയില്‍ സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും.  എന്നാല്‍ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കിടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്.

ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ഏറ്റവും കുറയുന്ന മാസമാണ് കര്‍ക്കിടകം എന്നാണു പറയാറ്. ഇതുകൊണ്ടാണ് ഈ സമയത്ത് ആഹാരകാര്യങ്ങളില്‍ ഇത്രയും നിഷ്ഠപാലിക്കാന്‍ പാടുള്ളവര്‍ പറയുന്നത്. മരുന്ന്കഞ്ഞി, പത്തിലക്കറി എന്നിവയെല്ലാം കര്‍ക്കിടക മാസത്തില്‍ ഏറെ പ്രധാനപ്പെട്ടതാകുന്നത് ഇതുകൊണ്ടാണ്. ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാമെങ്കിലും കര്‍ക്കിടക മാസത്തില്‍ കഴിച്ചാല്‍ ഗുണം ഇരട്ടിയാണ് എന്നാണു വിശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here