ദുബായില്‍ പിസിആര്‍ പരിശോധന നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചു

0
0

ദുബായ്: (www.k-onenews.in) കോവിഡ് പി.സി.ആർ പരിശോധന നിരക്ക് ദുബായിൽ 250 ദിർഹമാക്കി കുറച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു. ഇതുവരെ 370 ദിർഹമായിരുന്നു ഒരുതവണ പരിശോധന നടത്തുന്നതിന് ആവശ്യമായിരുന്നത്. ആരോഗ്യ പരിശോധന നടത്താൻ കൂടുതൽ പേരെ തയ്യാറാക്കുന്നതിനാണ് നിരക്ക് കുറച്ചത്.

ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് ഡി.എച്ച്.എ അധികൃതർ വ്യക്തമാക്കി. നേരത്തെ അബുദാബിയിലും പി.സി.ആർ പരിശോധനാ നിരക്ക് 250 ദിർഹമാക്കി കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here