എടനീർ വധശ്രമം; അക്രമികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹത- എസ്ഡിപിഐ

0
1

മംഗലാപുരം:(www.k-onenews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരിൽ എസ്ഡിപിഐ പ്രവര്‍ത്തകനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കാസർകോട് എടനീരിലെ ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു.

അക്രമം നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ ദൂരൂഹതയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ ആരോപിച്ചു. വധശ്രമത്തിന് നേതൃത്വം കൊടുത്തവരെയും ഗൂഢാലോചന നടത്തിയ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ ആവശ്യപ്പെട്ടു.
പരിക്കേറ്റ എസ്ഡിപിഐ പ്രവർത്തകൻ ആഷിഫിനെയും അബോധാവസ്ഥയിൽ കഴിയുന്ന സുഹൃത്ത് റഷീദിനെയും മംഗലാപുരം ഹൈലാൻഡ് ഹോസ്പിറ്റലിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു ഇരുവരും. സന്ദർശനവേളയിൽ കാസർകോട് മണ്ഡലം സെക്രട്ടറി ഗഫൂർ നായന്മാർമൂല, മണ്ഡലം ജോ സെക്രട്ടറി ഫൈസൽ അറഫ ,മുനീർ ,സാദത്ത് റഹ്‌മാൻ എടനീർ തുടങ്ങിയവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here