ജില്ലയിലെ കണ്ടൈന്‍മന്റ് സോണുകളില്‍ പെരുന്നാള്‍ നിസ്‌കാരം പാടില്ല- ജില്ലാ പോലീസ് മേധാവി

0
0

കാസർകോട്: (www.k-onenews.in) ജില്ലയിലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പെരുന്നാള്‍ നിസ്‌കാരം ഒഴിവാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പെരുന്നാള്‍ നിസ്‌കാരത്തിന്റെ കാര്യത്തിലും ബാധകമാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലകളില്‍ പള്ളികള്‍ക്ക് പുറത്തോ, മറ്റോ നിസ്‌കാരം പാടില്ല. ഈദ്ഗാഹുകളില്‍ ഇത്തവണ നിസ്‌കാരം ഒഴിവാക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പരമാവധി നൂറുപേര്‍ക്കാണ് പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുമതി ഉള്ളതെങ്കിലും രണ്ട് മീറ്റര്‍ അകലം പാലിച്ച് മാത്രമേ ആളുകള്‍ പള്ളികളില്‍ ഇരിക്കാന്‍ പാടുള്ളൂ

ഇത് ഒരു തരത്തിലും ലംഘിക്കരുത്. നൂറ്പേര്‍ക്ക് ഒന്നിച്ച് നിസ്‌കരിക്കാന്‍ സൗകര്യമില്ലാത്ത പള്ളികളില്‍ നൂറുപേരെ തികയ്ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുത്. അധികൃതരുടെ എല്ലാവിധ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കണം ആഘോഷം. ഒരിടത്തും ആളുകള്‍ കൂടി നില്‍ക്കരുത്. പള്ളികളില്‍ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നത് ഒഴിവാക്കണം. പള്ളികളില്‍ കൃത്യമായി രജിസ്റ്റര്‍ സൂക്ഷിക്കുകയും സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായും ഉപയോഗിക്കുകയും ചെയ്യണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here