ഇംഗ്ലണ്ടിന്റെ ‘ഇടിവെട്ട്’ താരം ടോം കുറന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

0

കൊല്‍ക്കത്ത: (www.k-onenews.in) രണ്ടു തവണ ഐ.പി.എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഐ.പി.എല്‍ പതിനൊന്നാം സീസണിന്റെ താരലേലം മുതല്‍ തന്നെ തിരിച്ചടികളായിരുന്നു. താരലേലത്തില്‍ നഷ്ടമായ ഗൗതം ഗംഭീറിനു പകരം നായകനെ തെരഞ്ഞെടുക്കാന്‍ കൊല്‍ക്കത്തന്‍ ക്യാമ്പ് ഏറെ പണിപ്പെട്ടിരുന്നു.

പിന്നീട് ദിനേഷ് കാര്‍ത്തിക്കിനെ നായകനും ഉത്തപ്പയെ ഉപനായകനുമാക്കി പ്രഖ്യാപിച്ച ടീം പരിശീലനത്തിലേക്ക കടന്നപ്പോഴാണ് മിച്ചല്‍ സ്റ്റാര്‍ക്കിനു പരിക്കേറ്റെന്ന വാര്‍ത്തകള്‍ ടീം ക്യാമ്പിലെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കളിക്കാരെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്നതാണ്.

ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ടോം കുറനുമായി കൊല്‍ക്കത്തന്‍ മാനേജ്‌മെന്റ് കരാറില്‍ ഒപ്പിട്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓസീസ് താരത്തിനു പകരം വയ്ക്കാന്‍ കഴിയുന്ന താരമെന്ന നിലയിലാണ് ഇംഗ്ലണ്ടിന്റെ ഈ യുവ ഓള്‍റൗണ്ടറെ ടീമിലെടുത്തിരിക്കുന്നത്. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ടോം കൂറന്‍ ജനുവരിയില്‍ ഓസീസുമായി നടന്ന പരമ്പരയില്‍ തന്റെ ശക്തിയെന്താണെന്ന് തെളിയിച്ചിരുന്നു.

അരങ്ങേറ്റ മത്സരത്തിലെ രണ്ടാം പന്തില്‍ വിക്കറ്റെടുത്ത ശ്രദ്ധ നേടിയ താരം കൂടിയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. കൊല്‍ക്കത്തന്‍ ടീമിനൊപ്പം ചേരാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് താനെന്നും മത്സരങ്ങളിലെ മികച്ച പ്രകടനം അടുത്ത ലോകകപ്പ് ടീമിലേക്കുള്ള വഴിതുറക്കുമെന്നാണ് കരുതുന്നതെന്നും കുറന്‍ പ്രതികരിച്ചു.

സറെ ടീമിനോടും മാനേജ്‌മെന്റിനോടും നന്ദി പറഞ്ഞുകൊണ്ടാണ് കൊല്‍ക്കത്തയിലേക്ക് താന്‍ പോവുകയാണെന്ന വാര്‍ത്ത കുറന്‍ പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here