കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പിഴയില്ലാതെ പുതുക്കാം

0
1

തിരുവനന്തപുരം: (www.k-onenews.in) ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിൽ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്‍കാന്‍ തീരുമാനം. ഈ ആനുകൂല്യം ലഭിക്കുന്നത് കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്കാണ്. മുമ്പ് പിഴ ഈടാക്കിയിരുന്നത് 1000 രൂപയാണ്. ഈ പിഴത്തുക ഒഴിവാക്കി ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ് കാലാവധികഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്.

മുമ്പ് 30 ദിവസത്തെ സാവകാശമാണ് പിഴകൂടാതെ പുതുക്കാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കി നല്‍കാമെന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലികമായി നിര്‍ത്തിവെച്ചത്.

ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നത് 3000 രൂപയായി കുറയ്‍ക്കാനും ശുപാര്‍ശ ചെയ്‍തു. മോട്ടോര്‍ വാഹനവകുപ്പിന് പുതിയതായി അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും സേഫ് കേരള പദ്ധതിക്കുവേണ്ട വാഹനങ്ങള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here