അമിത ചൂട്: കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

0

ന്യൂദല്‍ഹി:(www.k-onenews.in) കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ അമിത ചൂട് കാരണം മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ച നാല് പേരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.

മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയും ഉത്തര്‍ പ്രദേശും ഉയര്‍ന്ന ചൂട് കാരണം പൊള്ളുകയാണ്. 40 ഡിഗ്രിക്ക് മുകളിലാണ് താപനില.

LEAVE A REPLY

Please enter your comment!
Please enter your name here