ഇവൈസിസി എരിയാൽ സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് സീസൺ 5 ഏപ്രിൽ 16ന് തിങ്കളാഴ്ച

0

എരിയാൽ: (www.k-onenews.in) ഇവൈസിസി എരിയാൽ സംഘടിപ്പിക്കുന്ന എരിയാൽ പ്രീമിയർ ലീഗ് ഏപ്രിൽ 16ന് തിങ്കളാഴ്ച എരിയാൽ ഇവൈസിസി ഗ്രൗണ്ടിൽ വച്ച് നടക്കും.

വൈകുന്നേരം 4 മണിക് എരിയാൽ ടൗണിൽ നിന്നും EPL ഗ്രൗണ്ടിലേക്കുള്ള വിളംബര ജാഥയോടെ പ്രീമിയർ ലീഗിന് തുടക്കം കുറിക്കും .

കേരള രഞ്ജി താരവും 2018ലെ കാസറഗോഡ് ജില്ലാ A ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ മികച്ച കളിക്കാരുനുമായ ചന്ദ്രശേഖരൻ പ്രീമിയർ ലീഗ് ഉദ്ഘാടനം ചെയ്യും.
കാസർകോട് ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി നൗഫൽ തളങ്കര സമ്മാനദാനം നടത്തും.

സ്പൈക്ക് ഫൈറ്റേർസ്, കിംഗ്‌സ് ടോപ് ഗിയർ,
എ.ജെ യുനൈറ്റഡ്, സുൽത്താൻ വാരിയേർസ്, എച്ച്.എസ് സൂപർസ്റ്റാർസ്, റിയൽ ചാമ്പ്യൻസ്, ബുറാനി ഔട്ട്സൈഡേർസ്, ബ്രൂയ്സേർസ്, എഫ്.സി ബ്ലാസ്റ്റേഴ്‌സ്, കരീബിയൻസ് എരിയാൽ,
മലബാർ സ്റ്റ്രൈക്കേർസ്,
7 ഹിറ്റേർസ് തുടങ്ങി 12 ടീമുകൾ കിരീടത്തിനായ് മാറ്റുരക്കും.

LEAVE A REPLY

Please enter your comment!
Please enter your name here