ക്രിപ്‌റ്റോ കറന്‍സി നടപ്പിലാക്കാനൊരുങ്ങി ഫേസ്ബുക്ക്

0

സന്‍ഫ്രാന്‍സിസ്‌കോ: (www.k-onenews.in) ക്രിപ്‌റ്റോ കറന്‍സി സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി ഫേസ്ബുക്ക്. ബിറ്റ്‌സ് കോയിന്‍ മോഡലിലായിരിക്കും ഫേയ്ബുക്കിന്റെ പുതിയ കറന്‍സികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്റ്റോ കറന്‍സി.

ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുക. അതേ സമയം ഫേസ്ബുക്ക് ക്രിപ്‌റ്റോ കറന്‍സി ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ മുന്‍ പേ-പാല്‍ പ്രസിഡന്റ് ഡേവിഡ് എ മാര്‍ക്കസിനെ ഫേസ്ബുക്ക് തങ്ങളുടെ ബ്ലോക് ചെയിന്‍ വിഭാഗത്തിന്റെ തലവനാക്കി നിയമിച്ചതായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുതിയ കറന്‍സിയുടെ പ്രവര്‍ത്തനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here