എസ്ഡിപിഐ നേതാവ്‌ മുസ്ലിംലീഗിൽ ചേർന്നു എന്ന് വ്യാജ പ്രചാരണം; യൂത്ത്‌ലീഗ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു

0
1

ഉദുമ:(www.k-onenews.in)

എസ്ഡിപിഐയിൽ ബ്രാഞ്ച്‌ സെക്രട്ടറി രാജി വെച്ച്‌ മുസ്ലിം ലീഗിൽ ചേർന്നു എന്ന് വ്യാജ പ്രചാരണം നടത്തിയ യൂത്ത്‌ ലീഗ്‌ പ്രവർത്തകർക്കെതിരെ  മേൽപറമ്പ്‌ പോലീസ്‌ കേസെടുത്തു. ലീഗ്‌ പ്രവർത്തകരായ ശരീഫ്‌ തായത്തൊടി, മുനാസി മാങ്ങാട്‌ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗ്‌ മെംബർഷിപ്പ്‌ ഏറ്റുവാങ്ങിയ മുനാസി എന്ന വ്യക്തി എസ്ഡിപിഐ ദേളി ബ്രാഞ്ച്‌ സെക്രട്ടറിയാണെന്നായിരുന്നു ലീഗ്‌ പ്രവർത്തകരുടെ പ്രചാരണം.
ഫേസ്‌ബുക്ക്‌, വാട്സാപ്‌ തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ എസ്ഡിപിഐ ഉദുമ മണ്ഡലം വൈസ്‌ പ്രസിഡണ്ട്‌ മനാസ്‌ പാലിച്ചിയടുക്കം നൽകിയ പരാതിയിലാണ് പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.
ഇതിനു മുൻപും മേൽപറമ്പ്‌ മേഖലയിൽ പാർട്ടിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നുവെന്നും തിരുത്താൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാത്തതിനെ തുടർന്നാണു നിയമ നടപടിയുമായി മുന്നോട്ടു പോവുന്നതെന്നും മനാസ്‌ പാലിച്ചിയടുക്കം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here