കുട്ടികളെ കടത്തുന്നവരാണെന്നാരോപിച്ച് ജ്യോതിഷികളായ അച്ഛനെയും മകനെയും ആൾക്കൂട്ടം മർദ്ദിച്ചു

0
1

ബെംഗളുരു: (www.k-onenews.in) കുട്ടിക്കടത്തുകാരാണെന്നാരോപിച്ച് ജ്യോതിഷികളായ അച്ഛനെയും മകനെയും ആൾക്കൂട്ടം മർദ്ദിച്ച് അവശരാക്കി. കർണാടകത്തിലെ കലബുർഗി ജില്ലയിലെ അഫ്സൽപുർ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. യാത്രക്കിടെ ഗ്രാമത്തിൽ കുറച്ച് സമയം വാഹനം നിർത്തി ഇറങ്ങിയ ഇരുവരും അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മിഠായി കൊടുക്കുന്നത് കണ്ടുനിന്ന ഗ്രാമവാസികൾ ഇരുവരും കുട്ടികളെ കടത്തുന്നവരാണെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു.

പോലീസെത്തിയ ശേഷമാണ് നാട്ടുകാർ ഇരുവരെയും മർദ്ദിക്കുന്നത് നിർത്തിയത്. കഴിഞ്ഞ വർഷം ഗൂഗിളിൽ എഞ്ചിനീയറായിരുന്ന ഒരാളെ കർണാടകത്തിലെ ബിദാറിൽ കുട്ടിക്കടത്താരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here