പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്; സര്‍പ്രൈസ് സമ്മാനമെന്ന് പ്രതിയുടെ പ്രതികരണം

0
2

ബൊളീവിയ: (www.k-onenews.in) ബൊളീവിയയിലെ ചിപായയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം പ്രതിയുടെ മകളുടെ 13-ാമത്തെ പിറന്നാളായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്നും പ്രതി പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ നിന്നും പോകാനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാതായപ്പോള്‍ മകളെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.
എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ ഇവര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് നടന്ന കാര്യം പുറത്തറിയാനിടയായത്. തുടര്‍ന്ന് അമ്മയുടെ പരാതിയില്‍ ഒക്ടോബര്‍ നാലിന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്നുവെന്നും അത് കൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം. മാനസികനില തെറ്റിയ പെണ്‍കുട്ടി കൗണ്‍സിലിംഗുമായി ബന്ധപ്പെട്ട് ചികിത്സയിൽ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here