ദുരിതപ്പെയ്ത്തിൽ അതിജീവനത്തിന്റെ കരുത്തായി പെൺജീവനം പ്രവർത്തകർ

0
1

നീലേശ്വരം: (www.k-onenews.in) കാലവർഷം ഏറെ ദുരിതം വിതച്ച കാസർഗോഡ്‌ ജില്ലയിലെ നീലേശ്വരം മേഖലയിൽ അതിജീവനത്തിന്റെ പെൺകരുത്തായി കോട്ടപ്പുറം പെൺജീവനം പ്രവർത്തകർ.

പ്രളയകാലത്ത്‌ രാപകൽ ഭേദമന്യേ സേവന പ്രവർത്തനത്തിലേർപ്പെട്ട പെൺജീവനം പ്രവർത്തകരുടെ ഇടപെടലുകൾ അധികൃതരുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചു പറ്റി.

കഴിഞ്ഞ ദിവസങ്ങളിൽ കോട്ടപ്പുറം സിഎച്ച്‌ മുഹമ്മദ്‌ കോയാ സ്മാരക ഗവൺമന്റ്‌ ഹയർസെക്കണ്ടറി സ്കൂളിലും ശ്രീ വൈകുണ്ഠം ഓഡിറ്റോറിയത്തിലുമായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലാണ് പെൺജീവനം പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നത്‌. ഭക്ഷണ വിതരണത്തിനും, പ്രായമായവരെയും രോഗികളെയുമൊക്കെ പരിചരിക്കുന്നതിനുമൊക്കെ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ഈ സ്ത്രീ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു ഏറെ സഹായകമായിട്ടുണ്ടെന്ന് ക്യാമ്പ്‌ അധികൃതർ വ്യക്തമാക്കുന്നു.

കോട്ടപ്പുറം പ്രദേശത്തെ വീട്ടമ്മമാരും വിദ്യാർത്ഥിനികളും ഉൾക്കൊള്ളുന്ന അൻപതോളം പേരുടെ കൂട്ടായ്മയാണു പെൺജീവനം. ഈയടുത്ത കാലത്ത്‌ പ്രവർത്തനമാരംഭിച്ച സംഘടന ഇതിനോടകം തന്നെ റിലീഫ്‌ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസുകളുമൊക്കെയായി തങ്ങളുടെ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here