കര്‍ണാടക തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ല ഒറ്റയ്ക്ക് നേരിടുമെന്ന് സിദ്ധരാമയ്യ

0

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുമായും സഖ്യത്തിനില്ലെന്നും നിലപാട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഒരു മതേതര പാര്‍ട്ടിയാണ്. അതു കൊണ്ട് തന്നെ മറ്റു പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നില്ല. ജനതാദള്‍ എസ് മതേതര പാര്‍ട്ടിയാണെന്ന് ആരു പറഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. (www.k-onenews.in)

ബിജെപിയെ തോല്‍പ്പിക്കാന്‍ സമാന ചിന്തഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെടണമെന്ന് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് തള്ളിക്കളയുന്ന പരസ്യ നിലപാടാണ് സിദ്ധരാമയ്യ സ്വീകരിച്ചിരിക്കുന്നത്.

2014 ലെ തിരഞ്ഞെടുപ്പിന് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് മോദി പരാജയപ്പെട്ടു. കന്നുകാലികളെ കശാപ്പ് ചെയുന്നത് വേണമെങ്കില്‍ മോദിക്ക് നിരോധിക്കമായിരുന്നു. പക്ഷേ മോദി അതിനെ ഗൗരവമായി കാണാത്തത് കൊണ്ടാണ് നിരോധനം ഏര്‍പ്പെടുത്താന്‍ മടിച്ചത്. കള്ളപണം തിരിച്ചു കൊണ്ടു വരുമെന്ന് മോദി പലവട്ടം പറഞ്ഞിരുന്നു. പക്ഷേ അതു നടപ്പാക്കാത്തതിനും മോദി ഇതു വരെ തയ്യാറായിട്ടില്ല തുടങ്ങിയ കാര്യങ്ങളും സിദ്ധരാമയ്യ പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here