കേരളത്തിന്‌ സഹായവുമായി ബഹ്‌റൈൻ ഫിനാൻസ് കമ്പനി

0
മനാമ:(www.k-onenews.in 16-08-2018)  മഴകെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ബഹ്റൈനിലെ പണമിടപാട് സ്ഥാപനമായ ബഹ്റൈൻ ഫിനാൻസിംഗ് കമ്പനി സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി 35 ലക്ഷം നൽകുമെന്ന് ജനറൽ മാനേജർ പാൻസിലി വർക്കി ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 
കൂടാതെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതൊരു വ്യക്തിയും അയക്കുന്ന പണം തീർത്തും സൗജന്യമായി സർവ്വീസ് ചാർജില്ലാതെ നൽകുമെന്ന് ബി.എഫ്.സി മാനേജ്മെന്റ് അറിയിച്ചു. അയക്കുന്ന ഓരോ ദിനാറിനും ഏറ്റവും ഉയർന്ന നിരക്കായിരിക്കും നൽകുക എന്ന് മാനേജ്മെന്റ് പറഞ്ഞു. ജനറൽ മാനേജർ പാൻസിലി വർക്കി, സെയിൽസ് മാനേജർ ദീപക് നായർ, സോമനാഥൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here