ഫുട്ബോൾ താരത്തോടു വിവാഹാഭ്യർത്ഥന നടത്താൻ പരിശീലകൻ പരിക്കഭിനയിച്ചു, വൈറലായി വീഡിയോ

0

കാലിഫോർണിയ: (www.k-onenews.in) പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹാഭ്യർത്ഥന നടത്തുന്നത് പുരുഷൻ സ്ത്രീക്കൊരു മോതിരം സമ്മാനമായി നൽകിയാണ്. അതവർ സ്വീകരിച്ചാൽ സംഗതി വിജയിച്ചു, സ്വീകരിച്ചില്ലെങ്കിൽ താടി വളർത്തി നടക്കുകയും ചെയ്യാം. പല സ്ഥലങ്ങളിൽ വച്ച് പല വ്യത്യസ്തമായ രീതികളിൽ വിവാഹാഭ്യർത്ഥന നടത്തുന്നതാണ് ഇപ്പോഴുള്ള ട്രൻഡ്. പെൺകുട്ടിയെ കിഡ്നാപ് ചെയ്യുന്നതു പോലെ അഭിനയിച്ച് വിഹാഹാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോയെല്ലാം അടുത്തിടെ സോഷ്യൽ മീഡിയകളിലൂടെ ട്രൻഡായിരുന്നു. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മാച്ചിനിടെ ഗ്യാലറിയിൽ നടന്ന വിവാഹാഭ്യർത്ഥനയും ഫേസ്ബുക്ക്, ട്വിറ്ററിലെല്ലാം തരംഗമായിരുന്നു. അതു പോലെ വ്യത്യസ്തമായൊരു വിവാഹാഭ്യർത്ഥനയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് തരംഗമാകുന്നത്. കാലിഫോർണിയയിലെ ഒരു യൂണിവേഴ്സിറ്റി ടീം പരിശീലകൻ വനിതാ ടീമംഗത്തോടു വിവാഹാഭ്യർത്ഥന നടത്താൻ തിരഞ്ഞെടുത്ത രസകരമായ വഴിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

സംഭവത്തിലെ നായകൻ ഫാബ്രികോ നസാറോ പറയുന്നതിങ്ങനെയാണ്. “ഞാനും സാറായും ഫ്രസ്നോ പസഫിക് യൂണിവേഴ്സിറ്റി ടീമിൽ ഉള്ളപ്പോഴാണ് പരിചയപ്പെട്ട് അടുക്കുന്നത്. നാലു മാസം മുൻപ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ ഞാൻ പുരുഷൻമാരുടെ ടീമിന്റെ സഹപരിശീലകനായി ജോലി ചെയ്യുകയാണ്. ഇങ്ങനൊരു സംഭവം പ്ലാൻ ചെയ്ത കാര്യം വനിതാ ടീമിന്റെ കോച്ചായ ഫർഹാനും മറ്റൊന്നു രണ്ടു പേർക്കും അറിയാമായിരുന്നു. വനിതാ ടീം പരിശീലിക്കുന്നതിനിടെ ഗ്രൗണ്ടിന്റെ സൈഡിൽ ഞാനും പരിശീലനം നടത്തുമ്പോൾ പരിക്കുപറ്റിയെന്നു പറഞ്ഞ് ഫർഹാൻ എനിക്കു വനിതാ ടീമിനെ ട്രയിൻ ചെയ്യാനുള്ള ചുമതല നൽകി. കുറച്ചു കഴിഞ്ഞപ്പോൾ ഞാനും പരിക്കേറ്റതു പോലെ അഭിനയിച്ചു നിലത്തു വീണു. എനിക്കു ഗുരുതരമായി പരിക്കു പറ്റിയെന്നു കരുതി സാറാ അടുത്തു വന്നു എന്നെ നോക്കുമ്പോൾ ഞാൻ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു”

LEAVE A REPLY

Please enter your comment!
Please enter your name here